Image: @ishraque

  • സിനിമാ സ്‌റ്റൈലില്‍ തോക്കുമേന്തി മന്ത്രി. വിഡിയോ സോഷ്യല്‍മീഡിയയില്‍ , വിവാദം

കയ്യില്‍ പിസ്റ്റളുമായി മയക്കുമരുന്നു കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ ബംഗ്ലദേശിലെ യുവമന്ത്രി വിവാദത്തിലായി. ലിബറേഷൻ വാർ അഫയേഴ്‌സ് സഹമന്ത്രി ഇഷ്‌റാഖ് ഹുസൈനാണ് ധാക്കയിലെ ചേരിപ്രദേശത്ത് പരിശോധന നടത്തിയത്. ഒരു കയ്യില്‍ പിസ്റ്റളേന്തിയാണ് സിനിമാ സ്റ്റൈലില്‍ മന്ത്രി വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്നത്. പിന്നാലെ ആ പ്രദേശത്ത് കാണുന്ന ആളുകള്‍ക്ക് നേരെ നിറയൊഴിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നടപടി ചര്‍ച്ചയാവുകയാണ്. 

Also Read: കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്

ഇന്നലെയാണ് ഗെന്ദാരിയ സ്റ്റേഷന് സമീപത്ത് റെയ്ഡിനായി മന്ത്രിയെത്തിയത്. മെഗാഫോണും പിസ്റ്റളുമായി പുറത്തിറങ്ങുന്ന മന്ത്രിയുടെ വിഡിയോ അദ്ദേഹം തന്നെ പങ്കുവച്ചിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുടെ കയ്യിലും തോക്കുണ്ടായിരുന്നു. നിങ്ങള്‍ ഈ നഗരം മുഴുവന്‍ നശിപ്പിക്കുകയാണെന്നും ഈ പ്രദേശം തകര്‍ക്കുകയാണെന്നും മന്ത്രി പറയുന്നത് വിഡിയോയിലുണ്ട്. 

Also Read: തന്നേക്കാള്‍ 10വയസ് കുറവുള്ള രണ്ടാം ഭര്‍ത്താവ്; മൂത്ത മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായി ഇളയമകളും

മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയിക്കുന്ന ആറുപേരെ മന്ത്രിയും സംഘവും പിടികൂടി പൊലീസിനു കൈമാറിയതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ഇക്കൂട്ടത്തില്‍ നിരപരാധികളുമുണ്ടെന്നും പറയപ്പെടുന്നുണ്ട്. അതേസമയം റെയ്ഡിനെക്കുറിച്ച് മന്ത്രി മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ധാക്ക പൊലീസിലെ അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണർ മസൂദ് റാണ പറഞ്ഞു. പിടികൂടിയവരുടെ കൈവശം ചില പൊടിവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

‘മയക്കുമരുന്ന് കേന്ദ്രങ്ങൾ തകർത്തു, വിൽപ്പനക്കാരെ പൊലീസിന് കൈമാറി’ എന്നൊരു അടിക്കുറിപ്പ് നല്‍കിയാണ് മന്ത്രി വിഡിയോ പങ്കുവച്ചത്. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബിഎന്‍പി പാര്‍ട്ടി അംഗമാണ് 39കാരനായ ഇഷ്റാഖ് ഹുസൈന്‍. അതേസമയം പൊലീസിനെ പോലും അറിയിക്കാതെ റെയ്ഡ് നടത്തിയ ഇഷ്റാഖ് ഹുസൈനെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ഉയരുകയാണ്. തോക്കുമായി പരിശോധന നടത്തിയതിന്റെ അനൗചിത്യം കൂടിയാണ് ചര്‍ച്ചയാകുന്നത്. 

Bangladesh Minister Sparks Controversy After Conducting Drug Raid With Pistol:

Bangladesh's Deputy Minister for Liberation War Affairs, Ishraq Hossain, has sparked controversy after conducting a suspected drug den raid in a Dhaka slum while carrying a pistol. Videos shared by the 39-year-old minister on social media showed him stepping out of a vehicle armed with a pistol and confronting people in the area. Dhaka Metropolitan Police said six people suspected of drug use were detained by the minister's team and handed over to the police, although concerns were raised that some of those detained could be innocent. The minister, a member of Prime Minister Tarique Rahman's Bangladesh Nationalist Party (BNP), faced criticism for conducting the raid without informing the police and for carrying a firearm during the operation