കെഎസ് ഭരത്
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ കെഎസ് ഭരത് യുഎഇ ദേശിയ ടീമിനായി കളിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഭരത് കൂളിങ് പിരിയഡിനു ശേഷം യുഎഇ ടീമിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്നതായി പറഞ്ഞു. 2023-24 കാലത്ത് ഇന്ത്യയ്ക്കായി ഏഴു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഭരത്.
Also Read: ഹാർദിക്കിന് മുംബൈയിൽ പിഴച്ചതെവിടെ? പഴയ പ്രതാപം തിരിച്ചുപിടിക്കാൻ രോഹിത്
രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് മികച്ച അനുഭൂതിയാണ്. അതിനെ വെല്ലാൻ മറ്റൊന്നുമില്ല. കളിക്കാരൻ എന്ന മത്സരം കളിക്കുക എന്നതാണ് പ്രധാനം. വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. തനിക്ക് ഇനിയും രാജ്യാന്തര മത്സരം കളിക്കാന്‍ സാധിക്കുമെന്നതിനാലാണ് ജൂണില്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഭരത് പറഞ്ഞു.
യുഎഇ ടീമിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതായി പറഞ്ഞ ഭരത് ഫെബ്രുവരിയിലെ കൂളിങ് പിരിയഡ് പൂർത്തിയായ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും വ്യക്തമാക്കി. 33 കാരനായ ഭരത് നിലവിൽ യുഎഇയിലാണ് താമസിക്കുന്നത്. അബുദാബി ടി10 ലീഗിൽ എമിറേറ്റ്സ് ഈഗിൾസിനായി ഭരത് കളിക്കുന്നുണ്ട്.
യുഎഇ ക്രിക്കറ്റ് തന്നെ സ്വാഗതം ചെയ്യുകയും സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തു എന്നും ഭരത് പറഞ്ഞു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇപ്പോൾ ചില ഇന്ത്യൻ താരങ്ങൾ തുടങ്ങി എല്ലാത്തരം ക്രിക്കറ്റ് കളിക്കാരും എത്തുന്ന ഇടമാണ് യുഎഇ. അതിനാൽ ഇവിടുത്തെ ക്രിക്കറ്റ് മികവേറിയതാണ്. രണ്ടാം ഇന്നിങ്സ് ശരിക്കും ആസ്വദിക്കുന്നുവെന്നും ഭരത് പറഞ്ഞു.