ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ബാറ്റിങിനിടെ.

ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ബാറ്റിങിനിടെ.

  • സാധാരണയായി രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം വിക്കറ്റുകളുടെ കണക്കിലാണ് വിജയിക്കാറുള്ളതെങ്കിലും ഇന്ത്യയുടെ വിജയം റൺസ് അടിസ്ഥാനത്തിലാണ്.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ നാലു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഹെന്‍റി സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴമൂലം തടസപ്പെട്ടപ്പോള്‍ ഫലം നിര്‍ണയിച്ചത് ഡക് വര്‍ത്ത്– ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരമാണ്. കുറഞ്ഞ സ്കോര്‍ പിറന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് പൂര്‍ത്തിയാക്കാതെ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. ഫലം വന്നപ്പോള്‍ രണ്ടാമത് ബാറ്റു ചെയ്ത ഇന്ത്യ നാലു റണ്‍സിന് വിജയിച്ചു!. 

Also Read: മുട്ടി വിറച്ച്, ജയിച്ചു; ഏകദിന പരമ്പരയില്‍ ലീഡ് ഉയര്‍ത്തി ഇന്ത്യ

സാധാരണയായി രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം വിക്കറ്റുകളുടെ കണക്കിലാണ് വിജയിക്കാറുള്ളതെങ്കിലും ഇന്ത്യയുടെ വിജയം റൺസ് അടിസ്ഥാനത്തിലാണ്. ന്യൂസിലൻഡിന്‍റെ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മത്സരം നിർത്തിവെയ്ക്കുമ്പോൾ നേടിയ സ്കോർ 26 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസായിരുന്നു. ഡിഎൽഎസ് നിയമപ്രകാരം ഫലം നിർണയിക്കുന്നത് എറിഞ്ഞ ഓവറുകളും നഷ്ടമായ വിക്കറ്റും അടിസ്ഥാനമാക്കിയുള്ള പാർ സ്കോർ ഉപയോഗിച്ചാണ്. ഇതുപ്രകാരം ഇന്ത്യയുടെ പാർ സ്കോർ 109 റൺസാണ്. എന്നാൽ ഇന്ത്യ 113 റൺസ് നേടി. ഇതാണ് മത്സരത്തിൽ നാലു റൺസിന് ജയിക്കാൻ കാരണം. 

മത്സരം തടസപ്പെടുമ്പോൾ വിജയലക്ഷ്യം പിന്തുടരുന്ന ടീം എത്ര സ്കോർ നേടിയിരിക്കണമെന്നാണ് പാർ സ്കോർ അടിസ്ഥാനമാക്കുന്നത്. രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം പാർ സ്കോറിനേക്കാൾ കൂടുതൽ റൺസ് നേടിയെങ്കിൽ മത്സരം ഉപേക്ഷിച്ചാൽ ടീം ജയിക്കും. കുറവാണെങ്കിൽ തോൽക്കും. 

Also Read: യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റയില്‍ സ്റ്റോറിയിട്ടു; പിന്നാലെ ഡിലീറ്റാക്കി; ഹാക്ക് ചെയ്തെന്ന് സുലേഖ വാണി

മത്സരത്തില്‍ വിജയലക്ഷ്യം തീരെ ചെറുതായിരുന്നിട്ടും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിയര്‍ത്തു. ഇന്ത്യയ്ക്കുവേണ്ടി ശ്രേയസ് അയ്യര്‍ മുപ്പതും രോഹിത ശര്‍മ ഇരുപത്തിമൂന്നും കെ.എല്‍.രാഹുല്‍ പുറത്താകാതെ ഇരുപത്താറും റണ്‍സെടുത്തു. നാല് ഇന്ത്യന്‍ ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയുടെ ബാറ്റിങ് തടസപ്പെടുമ്പോള്‍ 26 റണ്‍സെടുത്ത കെഎല്‍ രാഹുലും ഒരു റണ്‍സെടുത്ത അക്വിബ് നബിയുമായിരുന്ന ക്രീസില്‍. ശ്രേയസ്, രാഹുല്‍ എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ചെറുത്തുനില്‍പ്പ് നല്‍കിയത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ചിരുന്നു. 

ENGLISH SUMMARY:

India secured a hard-fought four-run victory over New Zealand via the Duckworth-Lewis-Stern (DLS) method in a rain-curtailed second ODI at Henry Stadium. Chasing a modest target of 135 runs, India suffered a top-order collapse and reached 113/7 in 26 overs before heavy downpours permanently halted the match. Under DLS calculations, the required par score for India at that stage was 109 runs, thereby handing the visitors a unique run-based win despite batting second. Crucial knocks from Shreyas Iyer and KL Rahul anchored the chase, putting India on the brink of sealing the five-match series.