Image Credit: AFP

Image Credit: AFP

  • 2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കേപ്ടൗണ്‍ ടെസ്റ്റിലായിരുന്നു ലോക ക്രിക്കറ്റിനെ ഞെട്ടിച്ച സാന്‍ഡ്പേപ്പര്‍ വിവാദം. മൂന്നാംടെസ്റ്റിന്റെ മൂന്നാംദിനം പന്തിന്റെ പ്രതലം സാന്‍ഡ് പേപ്പർ ഉപയോഗിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങളാണ് വിവാദമായത്

എട്ടുവര്‍ഷം മുന്‍പ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സാന്‍ഡ്പേപ്പര്‍ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. ഓസ്ട്രേലിയന്‍ മുന്‍താരം ഉസ്മാന്‍ ഖവാജയുടെ ഗുരുതരവെളിപ്പെടുത്തലുകളാണ്  വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. അന്നത്തെ ടീം അംഗങ്ങളെ മുഴുവന്‍ സംശയത്തിന്‍റെ നിഴലിലാക്കിയാണ് ഖവാജയുടെ പുതിയ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായതോടെ ഇന്‍സ്റ്റഗ്രാമില്‍ താരം വിശദീകരണ വിഡിയോയും ഇട്ടു. താന്‍ ആരെയും ഒറ്റിയിട്ടില്ലെന്നും  പന്തു ചുരണ്ടലില്‍ ഉത്തരവാദിത്തം ടീമിലെ എല്ലാവര്‍ക്കുമുണ്ട് എന്നും ഖവാജ ആവര്‍ത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം  ടെസ്റ്റില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടിയതായിരുന്നു വിവാദം. 'ഇഷ്ടമായാലും ഇല്ലെങ്കിലും അന്ന് സംഭവിച്ചതിന് ടീമിന് തുല്യ ഉത്തരവാദിത്തമുണ്ട്. എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അറിയുമായിരുന്നുവെന്ന കാര്യം ഞാന്‍ നിഷേധിക്കുമോ? ഇല്ല, ഞാന്‍  നിഷേധിക്കില്ല'- താരം വിഡിയോയില്‍ പറഞ്ഞു. Also Read: വിജയാഘോഷത്തിനിടെ പൂക്കുറ്റിയിലേക്ക് വീഴാനാഞ്ഞു; ലാന്‍ഡോ നോറിസിന് തലനാരിഴ രക്ഷ

2018-ല്‍  ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കേപ്ടൗണ്‍ ടെസ്റ്റിലായിരുന്നു ലോക ക്രിക്കറ്റിനെ ഞെട്ടിച്ച സാന്‍ഡ്പേപ്പര്‍ വിവാദം. മൂന്നാംടെസ്റ്റിന്റെ മൂന്നാംദിനം പന്തിന്റെ പ്രതലം സാന്‍ഡ് പേപ്പർ ഉപയോഗിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അന്ന് ഓസീസ് ക്യാപ്റ്റനായിരുന്ന  സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ‍ബാന്‍ക്രോഫ്റ്റ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 

എന്നാല്‍ പന്തുചുരണ്ടലിന് പിന്നില്‍ ഈ മൂന്നുപേര്‍മാത്രമല്ലെന്നാണ് ഖവാജ പറയുന്നത്. ടീമംഗങ്ങള്‍ക്കും പരിശീലകസംഘത്തിനും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ വെളിപ്പെടുത്തല്‍. വാര്‍ണറും ബാന്‍ക്രോഫ്റ്റും സ്മിത്തും കഴിഞ്ഞ എട്ടുവര്‍ഷമായി നേരിട്ട വിമര്‍ശനങ്ങളും ശിക്ഷകളും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് നീതിലഭിക്കണെന്നാണ് തന്‍റെ ആഗ്രഹമെന്നും ഖവാജ പറയുന്നു.  ആത്മകഥയായ 'സബ്‌റി'ലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 

ഖവാജയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ പഴയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആവര്‍ത്തിച്ചു. അന്നത്തെ സംഭവത്തില്‍ പങ്കെല്ലെന്ന് ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, േനഥന്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021–ല്‍ ഇവരുടെ ജോയിന്റ് സ്റ്റേറ്റ്മെന്റും പുറത്തുവന്നിരുന്നു. വെളിപ്പെടുത്തലുകള്‍ തള്ളി മുന്‍ ഓസീസ് പരിശീലകന്‍ ഡാരെന്‍ ലെയ്മാനും രംഗത്തെത്തി. ടീമിലെ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണം. ജനുവരിയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഉസ്മാന്‍ ഖവാജ 88 ടെസ്റ്റുകളില്‍‍ നിന്ന് 6,229 റണ്‍സ് നേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Former Australian cricketer Usman Khawaja has reignited the 2018 Sandpaper Gate controversy with revelations in his autobiography, Subri. Khawaja claims that responsibility for the ball-tampering incident extended beyond Steve Smith, David Warner and Cameron Bancroft, suggesting that the wider team was aware of what happened. He says he has not betrayed anyone and wants the three players to receive justice after years of criticism and punishment. Cricket Australia has reiterated its earlier investigation findings, while former coach Darren Lehmann has disputed Khawaja's suggestion that everyone knew about the incident.