TOPSHOT - Australia's Glenn Maxwell celebrates after winning the 2023 ICC Men's Cricket World Cup one-day international (ODI) match between Australia and Afghanistan at the Wankhede Stadium in Mumbai on November 7, 2023. (Photo by INDRANIL MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

TOPSHOT - Australia's Glenn Maxwell celebrates after winning the 2023 ICC Men's Cricket World Cup one-day international (ODI) match between Australia and Afghanistan at the Wankhede Stadium in Mumbai on November 7, 2023. (Photo by INDRANIL MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ സൂപ്പര്‍ ഓൾറൗണ്ടറും 'ബിഗ് ഷോ'യുമായ ഗ്ലെൻ മാക്‌സ്‌വെൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായാണ് താരം അറിയിച്ചത്. 14 വർഷത്തോളം നീണ്ട ഐതിഹാസിക കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 38 കാരനായ താരം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഐ.സി.സി മെൻസ് ടി20 ലോകകപ്പിൽ ഒമാനെതിരെയുള്ള മത്സരത്തിലാണ് ഓസ്‌ട്രേലിയക്കായി അവസാനമായി കളിച്ചത്. മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.

ഓസ്‌ട്രേലിയക്കായി 149 ഏകദിനങ്ങളിലും, 130 ടി20 മത്സരങ്ങളിലും, 7 ടെസ്റ്റ് മത്സരങ്ങളിലും മാക്‌സ്‌വെൽ കളിച്ചിട്ടുണ്ട്. മൂന്ന് ഐ.സി.സി കിരീടങ്ങൾ നേടിയ ഓസ്‌ട്രേലിയൻ ടീമിലും അംഗമായിരുന്നു. 2015-ലെയും 2023-ലെയും ഏകദിന ലോകകപ്പുകളും 2021-ലെ ടി20 ലോകകപ്പും സ്വന്തമാക്കിയ ടീമില്‍ താരം നിർണായക പങ്കുവഹിച്ചു. 2023-ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ മാക്‌സ്‌വെൽ നേടിയ ഇരട്ട സെഞ്ചറി ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പരിക്കിന്റെ അവശതകൾക്കിടയിലും തനിച്ച് നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച ആ മാജിക്കൽ ഇന്നിങ്സ് ആരാധകർ ഒരിക്കലും മറക്കില്ല.

ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് മാക്‌സ്‌വെൽ വിലയിരുത്തപ്പെടുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിനും ഒറ്റയ്ക്ക് നിന്ന് കളിയുടെ ഗതി മാറ്റാനുള്ള അസാധാരണ കഴിവിനും പേരുകേട്ട മാക്സ്വെൽ, ഒരു ദശാത്തിലേറെയായി ഓസ്ട്രേലിയയുടെ വൈറ്റ് ബോൾ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.

ഏകദിന ക്രിക്കറ്റിൽ 126.7 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 3,990 റൺസും ടി20യിൽ 154.4 സ്ട്രൈക്ക് റേറ്റിൽ 2,897 റൺസും നേടിയിട്ടുണ്ട്. അതിവേഗ ബാറ്റിങ്ങിനൊപ്പം സ്പിൻ ബൗളിങ്ങും മികച്ച ഫീൽഡിങ്ങും കൊണ്ട് ഓസ്‌ട്രേലിയൻ ടീമിന്റെ നെടുംതൂണുകളിൽ ഒരാളായി എന്നും മാക്സ്‌വെല്‍ തിളങ്ങി. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 10 സെഞ്ചറികളും 136 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

2025 ജൂണിൽ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയുടെ ടി20 ടീമിൽ തുടർന്നും കളിച്ചിരുന്നു. തുടർന്ന് 2026-ലെ ടി20 ലോകകപ്പിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു, എങ്കിലും അന്ന് ഓസ്ട്രേലിയക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായിരുന്നില്ല.

ENGLISH SUMMARY:

Renowned Australian all-rounder Glenn Maxwell has officially announced his retirement from all forms of international cricket, concluding a remarkable 14-year career. The 38-year-old superstar played 149 ODIs, 130 T20Is, and 7 Tests, playing a pivotal role in Australia's 2015 and 2023 ODI World Cup victories as well as the 2021 T20 World Cup triumph. Known universally as 'The Big Show', he accumulated over 6,800 international runs across white-ball formats alongside 136 wickets and 10 centuries. His iconic, injury-defying double century against Afghanistan during the 2023 World Cup remains etched as one of the greatest innings in cricket history.