Chennai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Chennai Super Kings and Mumbai Indians, in Chennai, Tamil Nadu, Saturday, May 2, 2026. (PTI Photo/R Senthilkumar) (PTI05_02_2026_000429B) *** Local Caption ***

Chennai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Chennai Super Kings and Mumbai Indians, in Chennai, Tamil Nadu, Saturday, May 2, 2026. (PTI Photo/R Senthilkumar) (PTI05_02_2026_000429B) *** Local Caption ***

മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യ അടുത്ത സീസണില്‍ പഞ്ചാബ് കിങ്സില്‍ കളിക്കും. ഹര്‍ദിക്കിനു പകരം ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിങ് മുംബൈ ഇന്ത്യന്‍സിലെത്തും. താരങ്ങളുടെ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും താല്‍പര്യപത്രം കൈമാറി. 

Also Read: രണ്ടാമത് ബാറ്റുചെയ്തിട്ടും ഇന്ത്യയുടെ ജയം 4 റണ്‍സിന്; എങ്ങനെ?

തീരുമാനമെടുക്കുന്നതിനായി പാണ്ഡ്യ സമയം ആവശ്യപ്പെട്ടതോടെ ഡീല്‍ വൈകിയിരുന്നു. നിലവില്‍ പഞ്ചാബ് കിങ്സിലേക്ക് മാറാന്‍ പാണ്ഡ്യ സമ്മതം മൂളിയെന്നാണ് വിവരം. ഇരുടീമുകളും താല്‍പര്യപത്രം കൈമാറിയിട്ടുണ്ട്. ഇതോടെ ഇരുഫ്രാഞ്ചൈസികള്‍ക്കും മറ്റു ടീമിലെ കളിക്കാരുമായി ചര്‍ച്ച നടത്താന്‍ സാധിക്കും. താരങ്ങള്‍ സമ്മതം അറിയിക്കുകയും ശമ്പള താരങ്ങളില്‍ തീരുമാനമാവുകയും ചെയ്താലാണ് കരാറിലെത്തുക. അതേസമയം,ഇരു താരങ്ങളും തങ്ങളുടെ താല്‍പര്യം അറിയിച്ചതായി ‘ക്രിക്ക്ബസ്’ റിപ്പോര്‍ട്ട് ചെയ്തു. 

ഔപചാരിക നടപടിക്രമങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരം ചര്‍ച്ചകള്‍ അനൗദ്യോഗികമായി നടക്കാറുണ്ട്. ഈ ഡീലില്‍ ഇനി കരാര്‍ ഒപ്പിടുന്നത് മാത്രമാണ് ബാക്കിയുള്ളതെന്നാണ് വിവരം. നിലവിലെ ദീപാവലി അവധി കഴിഞ്ഞ് ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Also Read: മുട്ടി വിറച്ച്, ജയിച്ചു; ഏകദിന പരമ്പരയില്‍ ലീഡ് ഉയര്‍ത്തി ഇന്ത്യ

ജസ്പ്രിത് ബുംറയ്ക്കൊപ്പം ബോളിങ്ങില്‍ ഒരാളെ മുംബൈ ഇന്ത്യന്‍സ് തിരയുന്നുണ്ട്. മുംബൈ ബോളിങ് നിരയിലേക്ക് പുതുതായെത്തിയ ട്രെന്‍ഡ് ബോള്‍ട്ടും കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. നിലവില്‍ ബുംറ കഴിഞ്ഞാല്‍ ന്യൂബോളിലും ഡത്ത് ഓവറുകളിലും മികച്ച ഓപ്ഷനാണ് അര്‍ഷദീപ്. അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷം നായകനായിരുന്ന പാണ്ഡ്യയ്ക്ക് പഞ്ചാബില്‍ ഈ സ്ഥാനം ലഭിക്കാന്‍ ഇടയില്ല. രണ്ടു സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും മൂന്നു സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെയും നായകനായിരുന്നു പാണ്ഡ്യ. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിനെ നയിക്കുന്നത്.

ENGLISH SUMMARY:

In a massive IPL trade development, Mumbai Indians star Hardik Pandya is set to join Punjab Kings ahead of the upcoming season. In exchange for the all-rounder, Indian pacer Arshdeep Singh will move to Mumbai Indians to bolster their bowling attack alongside Jasprit Bumrah. Both franchises have exchanged letters of intent after Pandya reportedly gave his consent to the trade following initial deliberations. According to Cricbuzz, the deal only awaits formal contract signing and official confirmation from the BCCI post the Diwali holidays.