സണ്‍റൈസേഴ്സ് ഹൈദരാബാദ് വിടാനൊരുങ്ങി അഭിഷേക് ശര്‍മ. മുംബൈ ഇന്ത്യന്‍ ഉള്‍പ്പടെ മൂന്ന് ഫ്രാഞ്ചൈസികള്‍ അഭിഷേകുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ട്.
സൺറൈസേഴ്സ് ഹൈദരാബാദ് നായകസ്ഥാനത്തേക്ക് ഇഷാൻ കിഷനെ പരിഗണിക്കുന്നതില്‍ അഭിഷേക് ശര്‍മ അസംതൃപ്തനാണെന്നാണ് റിപ്പോർട്ട്. ലോകകപ്പും ബോര്‍ഡര്‍ ഗവാസ്കര്‍ ടെസ്റ്റ് പരമ്പരയും ഉള്‍പ്പെടുന്ന തിരക്കേറിയ 2027 സീസണില്‍ നിലവിലെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഐപിഎല്‍ ഒഴിവാക്കിയേക്കും. കഴിഞ്ഞസീസണില്‍ കമിന്‍സിന്‍റെ അസാന്നിധ്യത്തില്‍ ഇഷാനായിരുന്നു താല്‍ക്കാലിക നായകന്‍. അഭിഷേക് വൈസ്ക്യാപ്റ്റനും. നായകസ്ഥാനം ഉറപ്പില്ലെങ്കിലും സൺറൈസേഴ്സ് വിടാനാണ് അഭിഷേക് ആഗ്രഹിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകള്‍ അഭിഷേകുമായി ചര്‍ച്ച നടത്തി. യുവരാജ് സിംഗ് മെന്‍ററായി എത്തിയ ഡൽഹി ക്യാപിറ്റൽസും അഭിഷേകിനായി നീക്കം നടത്തിയേക്കാം. അതേസമയം, അഭിഷേക് ശർമ്മയുടെ സൺറൈസേഴ്സ് വിടുമെന്ന റിപ്പോർട്ടുകൾ ടീം സിഇഒ കെ. ഷൺമുഖം നിഷേധിച്ചു. 2019ലാണ് അഭിഷേക് ശർമ്മ സൺറൈസേഴ്സില്‍ എത്തുന്നത്.