അഫ്ഗാനിസ്ഥാനെതിരെ ആദ്യ ട്വന്‍റി 20 ഇന്ത്യ ജയിച്ചെങ്കിലും ഓപ്പണിങിനെ പറ്റിയുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ല. സഞ്ജു സാംസണ്‍– അഭിഷേക് ശര്‍മ കോമ്പിനേഷനാണ് ഇന്ത്യ ആദ്യ ട്വന്‍റി 20യിലും പരീക്ഷിച്ചത്. സീനിയര്‍ താരങ്ങള്‍ക്ക് മുന്‍പില്‍ വൈഭവിനു കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം ട്വന്‍റി 20 ഇന്ന് നടക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിങില്‍ മാറ്റം വരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Also Read: 'ഡേയ്...ട്രോഫിക്കള്ളാ'; നഖ്വിയെ വിടാതെ ഇന്ത്യന്‍ ആരാധകര്‍; പിന്തുണച്ച് പാക് ആരാധകരും
ട്വന്‍റി 20 ലോകകപ്പിനു ശേഷം അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഫോമില്‍ സ്ഥിരത കാണിക്കുന്നില്ല. ലോകകപ്പിനു ശേഷം 11 മത്സരങ്ങളിലാണ് അഭിഷേക് ശര്‍മ കളിച്ചത്. രണ്ട് അർധസെഞ്ചുറികളാണ് അഭിഷേക് നേടിയത്. അഫ്ഗാനിസ്ഥാനെ കഴിഞ്ഞ ദിവസം നേടിയ 82 റൺസാണ് ഉയര്‍ന്ന സ്കോര്‍.
അതേസമയം, ലോകകപ്പ് ഫൈനലിന് ശേഷം സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ കളിച്ചെങ്കിലും ആകെ നേടിയത് 43 റൺസ് മാത്രമാണ്. വൈഭവ് സൂര്യവംശി അരങ്ങേറിയപ്പോള്‍ മൂന്ന് മത്സരങ്ങളിൽ സഞ്ജു ബെഞ്ചിലിരിക്കുകയായിരുന്നു. അഭിഷേക് ശര്‍മ ഫോമിലേക്ക് ഉയരുകയും സഞ്ജു നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ രണ്ടു ഇടംകയ്യന്‍ താരങ്ങളെ ഇന്ന് ഓപ്പണിലേക്ക് പരീക്ഷിക്കുമോ എന്നതാണ് ആകാംക്ഷ.
ഒരു മത്സരത്തിൽ മാത്രം മോശം പ്രകടനം നടത്തിയതിന്റെ പേരിൽ ഒരാളെ പുറത്തിരുത്തുന്നത് നീതിയുക്തമാകില്ല. അതിനാൽ സഞ്ജുവിന് ഒരു അവസരം കൂടി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അടുത്ത മത്സരത്തിലും മോശം പ്രകടനം ആവർത്തിച്ചാൽ ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനം എടുത്തേക്കാം.
അതേസമയം, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഒരു മാറ്റം ഉറപ്പാണ്. വരുൺ ചക്രവർത്തിക്ക് പരുക്കേറ്റതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായി. പകരം രവി ബിഷ്‌ണോയി പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താനാണ് സാധ്യത.
സാധ്യത ഇലവന്‍: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ്.