ചരിത്രത്തിലാദ്യമായി രാജ്യാന്തര മല്‍സരത്തിനിടെ വന്ദേമാതരം ആലപിച്ചു. അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ട്വന്‍റി 20യിലെ ആദ്യ മല്‍സരത്തിനിടെയാണ് സംഭവം. രണ്ടു രാജ്യങ്ങളുടെയും ദേശിയ ഗാന സമയത്താണ് വന്ദേമാതരം പാടിയത്. ദേശീയ ഗാനത്തിന് മുന്‍പായാണ് വന്ദേമാതരം പൂര്‍ണരൂപം ആലപിച്ചത്. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മല്‍സരം. ഒരു അന്താരാഷ്ട്ര കായിക ഇനത്തിൽ ആദ്യമായാണ് വന്ദേമാതരം ആലപിക്കുന്നത്. എല്ലാ ഹോം സീരീസുകളുടെയും ആദ്യ മത്സരം ആരംഭിക്കുന്നതിന് മുമ്പ് 'വന്ദേമാതരം' ഇനി മുതൽ ആലപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. 

ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേമാതരത്തിന്റെ' ആദ്യ ആറു ശ്ലോകങ്ങൾ നിർബന്ധമായും ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈയിടെ മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ദേശീയ ഗാനത്തിന് ശേഷം ദേശീയ ഗീതം ആലപിക്കണമെന്നാണ് നിയമം. ദേശീയ ഗീതം ആലപിക്കുകേണ്ട ഔദ്യോഗിക പരിപാടികളുടെ പട്ടിക മന്ത്രാലയം പുറത്തിറക്കിയിരുന്നെങ്കിലും, കായിക മത്സരങ്ങളെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.

മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ അഫ്ഗാന് നഷ്ടമായി. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സിലേക്ക് ചുരുങ്ങിയെങ്കിലും അസ്മത്തുല്ല ഒമര്‍സായ് അഫ്ഗാന്‍റെ രക്ഷകനായി. 44 പന്തില്‍ പുറത്താകാതെ താരം 64 റണ്‍,െടുത്തു. 27 പന്തില്‍ 33 റണ്‍സെടുത്ത മുഹമ്മദ് നബിയും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. 

ENGLISH SUMMARY:

History was created at the Arun Jaitley Stadium in Delhi as the national song 'Vande Mataram' was rendered before a international sports event for the first time ahead of the India vs Afghanistan T20 opener. The full version of the song was performed right before the official national anthems of both competing nations. Following the event, BCCI sources confirmed that 'Vande Mataram' will now be played before the opening match of all future home series in India. Meanwhile, in the match itself, Afghanistan recovered from an early collapse of 43 for 5 to post a competitive total of 156 for 8, driven by Azmatullah Omarzai's unbeaten 64 off 44 balls.