Image Credit: AFP
ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡിന്റെയും വീരേന്ദര്‍ സെവാഗിന്‍റെയും മക്കള്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ കൗമാര പ്രതിഭ വൈഭവ് സൂര്യവംശി പുറത്തായതില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ട്വന്‍റി 20യില്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടും 15കാരനായ വൈഭവിനെ പുറത്തിരുത്തിയത് എന്താണെന്നായിരുന്നു ചോദ്യം ഉയര്‍ന്നത്. എന്നാല്‍ ബിസിസിഐയുടെ നിയമാണ് ഇതിന് കാരണമെന്നതാണ് വാസ്തവം.
ഒന്നിലധികം അണ്ടര്‍ 19 ലോകകപ്പുകളില്‍ മല്‍സരിക്കുന്നതിന് 2016 മുതലാണ് താരങ്ങള്‍ക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ഈ നിയമത്തെ തുടര്‍ന്ന് 2018 ല്‍ വാഷിങ്ടണ്‍ സുന്ദറിന് അണ്ടര്‍ 19 ലോകകപ്പ് കളിക്കാനായില്ല. അതിന് മുന്‍പ് സര്‍ഫറാസ് ഖാന്‍, സന്ദീപ് ശര്‍മ, വിജയ് സോള്‍ എന്നിവര്‍ക്കും പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം നേരത്തേ തന്നെ വൈഭവ് സൂര്യവംശി അണ്ടര്‍ 19 ലോകകപ്പ് കളിച്ചതിനാല്‍ മറ്റൊന്നില്‍ കളിക്കുക ചട്ടപ്രകാരം സാധ്യമല്ല. ഇതാണ് താരത്തെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താതെ ഇരുന്നത്.
രാജ്കോട്ടില്‍ സെപ്റ്റംബര്‍ 18, 21,23 തീയതികളില്‍ നടക്കുന്ന മൂന്ന് ഏകദിനങ്ങളിലേക്കും രാജ്കോട്ടില്‍ സെപ്റ്റംബര്‍ 27നും ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലും നടക്കുന്ന ടെസ്റ്റുകളുടെയും ടീമിനെ ജൂനിയര്‍ മെന്‍സ് സിലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. ഏകദിനടീമിനെ ഉത്തരാഖണ്ഡ് താരം ലക്ഷ്യ റായ്ചന്ദനി നയിക്കും. മധ്യപ്രദേശ് താരം യഷ്ബര്‍ദന്‍ ചൗഹാനാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റില്‍ ചൗഹാന്‍ ക്യാപ്റ്റനും റായ് ചന്ദാനി വൈസ് ക്യാപ്റ്റനുമാണ്.
ഏകദിനത്തിനുള്ള ടീമിലാണ് ഓള്‍റൗണ്ടറായി സെവാഗിന്‍റെ മകന്‍ ആര്യവീറും വിക്കറ്റ് കീപ്പര്‍ ബാറ്ററായി അന്‍വയും ഇടം പിടിച്ചത്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സ് താരമാണ് ആര്യവീര്‍. അന്‍വയാവട്ടെ അണ്ടര്‍ 19 ല്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് ഏകദിനങ്ങള്‍ കളിക്കുകയും 101 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. ഏകദിന പരമ്പര ഇന്ത്യ തോറ്റെങ്കിലും ലങ്കയില്‍ നടന്ന ടെസ്റ്റ് ജയിച്ചിരുന്നു.