സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ സ്വയമൊരുക്കിയ കെണിയില്‍ വീണ് ശ്രീലങ്ക. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് 100 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. നാലു വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 462 റണ്‍സിന് അവസാനിച്ചിരുന്നു.
Also Read: മികച്ച ടോട്ടല്‍; ഫലമുണ്ടാവില്ലേ? ഇന്ത്യയ്ക്ക് വില്ലന്‍ ബംഗ്ലദേശും മഴയും
ആദ്യ ഓവറില്‍ സിറാജ് തുടങ്ങിയ വിക്കറ്റ് വേട്ട സ്പിന്നര്‍ തുടരുകയാണ്. രണ്ടാം പന്തില്‍ നിഷാന്‍ ഫെര്‍ണാണ്ടോ പൂജ്യത്തിന് പുറത്തായി. ലഹിരു ഉദരയുടെയും ദിനേശ് ചാണ്ടിമാലിന്റെയും വിക്കറ്റ് മാനവ് സുതറിനാണ്. ക്യാപ്റ്റന്‍ ധനഞജയ ഡി സില്‍വയെ രവീന്ദ്ര ജഡേജയും കമിന്‍ഡു മെന്‍ഡിസിനെ കുല്‍ദീപ് യാദവും പുറത്താക്കി.
Also Read: 23 വര്‍ഷം പടിക്കുപുറത്ത് നിര്‍ത്തി; ബംഗ്ലാദേശിനെ വിലകുറച്ചു കണ്ടു; ഓസീസിനെതിരെ കിങായി കടുവകള്‍
ഗില്ലിന്‍റെ മികച്ചൊരു ക്യാച്ചിലാണ് കമിന്‍ഡു മെന്‍ഡിസ് പുറത്താകുന്നത്. കുൽദീപ് യാദവ് എറിഞ്ഞ 17-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ക്യാച്ച് പിറന്നത്. എക്സ്ട്രാ കവറിലേക്ക് ഡ്രൈവ് ചെയ്ത പന്ത് ഇടത്തോട്ട് ചാടി ഇടംകൈ കൊണ്ട് കയ്യിലൊതുക്കുകയായിരുന്നു. കമന്ററി ബോക്സിലുണ്ടായിരുന്ന സഞ്ജയ് മഞ്ജരേക്കർ പോലും അത്ഭുതത്തോടെയാണ് ക്യാച്ചിനെ വിവരിച്ചത്. പന്ത് കൈയെത്തും ദൂരത്തായിരുന്നില്ലെന്നും ബാറ്റ്‌സ്മാൻ ഇത്തരമൊരു വിക്കറ്റ് കരുതാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ആ ഭാഗത്ത് കാണാൻ കഴിയുന്ന ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്ന്' എന്നായിരുന്നു മഞ്ജരേക്കറുടെ കമന്‍ററി.
രണ്ടാം ദിവസം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സിന് അവസാനിപ്പിച്ച ഇന്ത്യ മൂന്നാം ദിവസം തുടക്കത്തില്‍ തന്നെ ഔള്‍ഔട്ടായി. രണ്ടു റണ്‍സെടുത്ത പ്രസിദ്ധ് കൃഷ്ണയുടെ വിക്കറ്റാണ് അവസാനം നഷ്ടമായത്.