Australian captain Pat Cummins, second left, leads his players from the field following their nine wicket loss to Bangladesh on day four of the first cricket test in Darwin, Australia, Sunday, Aug. 16, 2026. (AP/PTI)(AP08_16_2026_000084A)

Australian captain Pat Cummins, second left, leads his players from the field following their nine wicket loss to Bangladesh on day four of the first cricket test in Darwin, Australia, Sunday, Aug. 16, 2026. (AP/PTI)(AP08_16_2026_000084A)

TOPICS COVERED

  • വാണിജ്യപരമായി ലാഭകരമല്ലെന്നും മറ്റും പറഞ്ഞ് 23 വർഷത്തോളമാണ് ഓസ്ട്രേലിയ ബംഗ്ലാദേശിന് പര്യടനങ്ങൾ നിഷേധിച്ചത്.

ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ബംഗ്ലാദേശ് ചെറിയ ടീം തന്നെ. പക്ഷെ ടെസ്റ്റ് ടീം എന്നൊരു പരിഗണന പോലും ഓസ്ട്രേലിയ ബംഗ്ലാദേശിന് നല്‍കിയിരുന്നില്ലെന്നതാണ് വാസ്തവം. ഓസീസ് മണ്ണില്‍ ബംഗ്ലാദേശ് ചരിത്രവിജയം നേടുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്. 2003 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ബംഗ്ലാദേശിന് തുടര്‍ച്ചയായി ഓസ്ട്രേലിയന്‍ പര്യടനം നിഷേധിക്കപ്പെട്ടു.

ഡാർവിൻ ടെസ്റ്റ്: ഓസ്ട്രേലിയ്ക്കെതിരെ ബംഗ്ലാദേശിന് ചരിത്രജയം

ബംഗ്ലാദേശിനെ ഒരു ചെറിയ എതിരാളിയായി കണ്ടു എന്നുള്ളതാണ് ഇതിന്‍റെ കാരണം. ബംഗ്ലാദേശുമായുള്ള മല്‍സരം വാണിജ്യപരമായി ലാഭകരമല്ല എന്നതായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ന്യായീകരണം. 2018 ല്‍ മല്‍സരം സംപ്രേക്ഷണം ചെയ്യാന്‍ ബ്രോഡ്കാസ്റ്റേഴ്സിന് താല്‍പര്യമില്ലെന്നും ഓസ്ട്രേലിയ അറിയിച്ചു. 2027 മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഈ പരമ്പര നേരത്തെ നടത്തിയതും ഓസ്ട്രേലിയയുടെ സൗകര്യത്തിനായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മല്‍സരത്തിന്‍റെ 150-ാം വാർഷിക മത്സരത്തിനായി ഷെഡ്യൂൾ ഒഴിച്ചിടാനാണ് പരമ്പര മുൻകൂട്ടി നടത്തിയത്.

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് മൂന്നാം നമ്പറില്‍ സെഞ്ചറി; കന്നി സെഞ്ചറി നേടി ദേവ്‍ദത്ത് പടിക്കല്‍

ഇവിടെയും തീര്‍ന്നില്ല അവഗണന. ഇന്ത്യയോ ഇംഗ്ലണ്ടോ ദക്ഷിണാഫ്രിക്കയോ പര്യടനത്തിന് എത്തിയാല്‍ കളിക്കുന്ന സ്ഥിരം വേദികളിലായിരുന്നില്ല ബംഗ്ലാദേശിനെതിരായ മല്‍സരം നടത്തിയത്. മല്‍സരം നടക്കുന്ന രണ്ടു വേദികളിലൊന്നില്‍ അവസാനമായി ടെസ്റ്റ് മത്സരം നടന്നത് 2004-ലായിരുന്നു. മറ്റൊരു വേദിയില്‍ ചരിത്രത്തിൽ ഇതുവരെ ഒരു പുരുഷ ടെസ്റ്റ് മത്സരം നടന്നിട്ടുമില്ല. 

കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും തളരാതെ ബംഗ്ലാദേശ് പോരാടി. ഓസ്ട്രേലിയന്‍ മണ്ണില്‍ വെറും മൂന്നാമത്തെ മല്‍സരത്തില്‍ അവരെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിനായി. 2003 ലാണ് ആദ്യമായി ബംഗ്ലാദേശ് ടെസ്റ്റ് കളിക്കാന്‍ ഓസ്ട്രേലിയയിലെത്തുന്നത്. അന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബംഗ്ലാദേശ്, ഇന്ന് ഏറ്റവും വേഗത്തില്‍ ഓസ്ട്രേലിയയില് ടെസ്റ്റ് ജയിക്കുന്ന ഏഷ്യന്‍ ടീമായി മാറി. ഇന്ത്യ 12 മല്‍സരം കളിച്ചതിനു ശേഷമാണ് ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. ശ്രീലങ്ക ഇതുവരെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് ജയിച്ചിട്ടില്ല. 

ENGLISH SUMMARY:

Bangladesh recently secured a historic Test cricket victory on Australian soil after a 23-year wait of being overlooked for bilateral tours. Cricket Australia historically sidelined Bangladesh due to perceived commercial unprofitability and lack of broadcaster interest. Furthermore, the matches were scheduled at unconventional venues rather than premier grounds typically reserved for powerhouse cricket nations. Despite facing continuous disrespect and logistical disadvantages, the visiting team displayed remarkable resilience to triumph.