ndia's Devdutt Padikkal, right, is stumped by Sri Lanka's wicketkeeper Niroshan Dickwella on day two of the first Test cricket match between India and Sri Lanka, in Galle, Sri Lanka, Sunday, Aug. 16, 2026. (PTI Photo/Shailendra Bhojak)
ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മഴ കൊണ്ടു പോകുമോ എന്നാണ് ആശങ്കയിലാണ് ഇന്ത്യ. ആദ്യ ദിനം മഴ മൂലം ഓവര്‍ ചുരുക്കിയപ്പോള്‍ രണ്ടാം ദിനം ഉച്ചയ്ക്ക് ശേഷം 2.35 നു മാത്രമാണ് മല്‍സരം ആരംഭിക്കാനായത്. മല്‍സരത്തിനു മുകളില്‍ മഴ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ ശ്രീലങ്കയെ എറിഞ്ഞിടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണ് ആശങ്ക.
23 വര്‍ഷം പടിക്കുപുറത്ത് നിര്‍ത്തി; ബംഗ്ലദേശിനെ വിലകുറച്ചു കണ്ടു; ഓസീസിനെതിരെ കിങായി കടുവകള്‍
നിലവില്‍ തെളിഞ്ഞ ആകാശമാണെങ്കിലും മല്‍സരം നടക്കുന്ന ഗാലിയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 10 മണിക്ക് മഴ പെയ്യാനുള്ള സാധ്യത 51 ശതമാനമാണ്. ഇടയ്ക്കിടെ മഴ പെയ്താലും മല്‍സര സമയം കുറയും. ഇതോടെ ശ്രീലങ്കയെ പുറത്താക്കി മല്‍സരത്തിലൊരു റിസള്‍ട്ടുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണ് ആശങ്കയ്ക്ക് കാരണം.
ശ്രീലങ്കയ്ക്ക് എതിരായ രണ്ടു ടെസ്റ്റും ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് ലോക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഓസ്ട്രേലിയയ്ക്ക് എതിരെ ചരിത്ര വിജയം നേടിയ ബംഗ്ലദേശ് ഇന്ത്യയെ മറികടന്ന് മുന്നേറിയതും തിരിച്ചടിയാണ്. ശ്രീലങ്കയ്ക്ക് എതിരെ സമനില വഴങ്ങിയാലും പോയിന്‍റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തിൽ മാറ്റമുണ്ടാക്കില്ല. പക്ഷെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നേറ്റത്തിന് തിരിച്ചടിയാകും.
മാഞ്ചസ്റ്റർ സിറ്റിയോട് വിടപറഞ്ഞ് റോഡ്രി; ബാഴ്‌സലോണയുമായി 700 കോടിയുടെ വമ്പൻ കരാർ
നിലവില്‍ 48.15% പോയിന്‍റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. രണ്ടു മത്സരങ്ങളുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിന് 60 പോയിന്‍റാണ് ലഭിക്കുക. ഗാലിയിലെ മത്സരം സമനിലയിലായാൽ ഇന്ത്യയ്ക്ക് 20 പോയിന്റുകൾ (ലഭ്യമായ പോയിന്റിന്റെ 33.33%) മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം വിജയിച്ചാൽ 60 പോയിന്റ് ലഭിക്കും.
രണ്ടാം ദിവസം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാതെ തന്നെ ഇന്ത്യ മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. അസിത ഫെർണാണ്ടോയുടെ പന്തില്‍ പ്രസിദ്ധ് കൃഷ്ണയാണ് അവസാനം പുറത്തായത്.