• ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ 134 പന്തിൽ നിന്ന് സെഞ്ചറി തികച്ച ദേവ്ദത്ത് പടിക്കൽ തന്റെ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കി.

ശ്രീലങ്കയ്ക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദേവ്‍ദത്ത് പടിക്കലിന് സെഞ്ചറി. 134 പന്തില്‍ നിന്നാണ് പടിക്കലിന്‍റെ സെഞ്ചറി നേട്ടം. ഇന്ത്യയ്ക്കായി അരങ്ങേറി രണ്ട് വര്‍ഷത്തിനു ശേഷമാണ് പടിക്കല്‍ സെഞ്ചറി നേടുന്നത്. സന്നാഹ മല്‍സരത്തിലും ദേവ്‍ദത്ത് പടിക്കല്‍ സെഞ്ചറി നേടിയിരുന്നു. 

മല്‍സരത്തിനിടെ കാമുകിയുമായി ചാറ്റിങ്; തമിഴ്നാട് താരത്തിന് ഒരു ലക്ഷം പിഴയിട്ട് ബിസിസിഐ

2024 ല്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ സെ‍ഞ്ചറി നേടിയതിനു ശേഷം ആദ്യമായാണ് മൂന്നാം നമ്പറിലൊരു താരം സെഞ്ചറി നേടുന്നത്. 2002 ൽ ഡൽഹിയിൽ സിംബാബ്‌വെയ്‌ക്കെതിരെ 136 റൺസ് നേടിയ സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇടംകൈയ്യൻ ബാറ്റ്‌സ്മാനുമാണ് ദേവ്ദത്ത് പടിക്കൽ.

2024 നവംബറിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം ആദ്യമായാണ് പടിക്കല്‍ ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്. മൂന്നാം നമ്പര്‍ താരം സായ് സുദര്‍ശനു പരുക്കേറ്റതോടെയാണ് പടിക്കല്‍ ടീമിലെത്തിയത്. സന്നാഹ മല്‍സരത്തില്‍ ശ്രീലങ്കന്‍ ഇലവനെതിരെ നേടിയ സെഞ്ചറി പടിക്കലിന് ടീമിലെത്തുന്നതിന് സഹായിച്ചു. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സായ് സുദർശനു വേണ്ടി ഒഴിവാക്കപ്പെടുകയായിരുന്നു. 

അതേസമയം, ശ്രീലങ്കയ്ക്കെതിരായ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. 69 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് പിന്നിട്ടു. 162 പന്തില്‍ 121 റണ്‍സ് നേടിയ പടിക്കലും 18 പന്തില്‍ 22 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.  യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

ബൗളറുമായി കൂട്ടിയിടിച്ച് യശസ്വി ജയ്സ്വള്‍; രാഹുലുമായി ആശയകുഴപ്പം

32 റണ്‍സെടുത്ത യശസ്വി ജയസ്വാള്‍ റണ്ണൗട്ടായി. പ്രഭത് ജയസൂര്യയുടെ പന്തില്‍ ലഹിരു ഉദരയ്ക്ക് ക്യാച്ച് നല്‍കിയാണ് 16 റണ്‍സെടുത്ത ഗില്‍ പുറത്തായത്.  മഴകാരണം ഇടയ്ക്ക് മല്‍സരം തടസപ്പെട്ടിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ ഇന്ത്യ മൂന്ന് ഇടങ്കയ്യന്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ അറുനൂറാം ടെസ്റ്റ് മല്‍സരമാണിത്. 

 

ENGLISH SUMMARY:

Devdutt Padikkal scored a brilliant maiden Test century against Sri Lanka during the first Test at Galle, reaching the milestone in 134 deliveries. This marks India's first Test century at the crucial number three position in two years, filling the void left by an injured Sai Sudharsan. He also joins the rare company of Sourav Ganguly as only the second left-handed batsman for India to score a Test century against Sri Lanka. Riding on his stellar performance alongside Rishabh Pant, India comfortably posted a strong total of 273 runs for the loss of two wickets.