Image Credit: instagram.com/chennaiipl
മലയാളിയുടെ സൂപ്പര്‍ സ്റ്റാറാണ് ലാലേട്ടന്‍, സൂപ്പര്‍ താരം സഞ്ജു സാംസണും. ഇരുവരും ചേര്‍ന്നാല്‍ തന്നെ കാര്യം സ്പെഷ്യലാണ്. ലാലേട്ടനൊപ്പം സസ്പെന്‍സ് നിലനിര്‍ത്തിയുള്ള സഞ്ജുവിന്‍റെ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയെ കത്തിക്കുന്നത്. അവിസ്മരണീയ അനുഭവമെന്ന തലക്കെട്ടോടെ സഞ്ജു പങ്കുവച്ച ചിത്രത്തിന് പിന്നാലെ പലതരം അഭ്യൂഹങ്ങളാണ് പരക്കുന്നത്.
'വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്' എന്ന അടിക്കുറിപ്പോടെ ടീം സാംസണ്‍ ആണ് ചിത്രം ആദ്യം പങ്കുവച്ചത്. ഈ പോസ്റ്റ് സഞ്ജു പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി റീഷെയർ ചെയ്യുകയായിരുന്നു. 'ഗോട്ടിനൊപ്പം ഇതുപോലൊന്ന് ചെയ്യാൻ കഴിഞ്ഞത് തികച്ചും അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു.. ലാലേട്ടൻ' എന്നാണ് സഞ്ജു നല്‍കിയ തലക്കെട്ട്. സഞ്ജുവിന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ചേട്ടൻ വിത്ത് ഏട്ടൻ’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
സഞ്ജുവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ചിത്രം വന്നതോടെ എന്താകും ലാലേട്ടനും സഞ്ജുവും തമ്മിലെന്നായി ആരാധകരുടെ ചര്‍ച്ച. സഞ്ജുവിന്‍റെ മോളിവുഡിലേക്കുള്ള എന്‍ട്രിയാണോ ഇതെന്നും ആരാധകര്‍ കമന്‍റിട്ടു. ഈ വർഷത്തിന്റെ തുടക്കത്തിൽ, സംവിധായകൻ പ്രിയദർശനും സാംസണൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. കേരളത്തിനും ഐപിഎല്‍ ടീം വേണണെന്നാണ് മറ്റൊരു കമന്‍റ്.
എന്നാല്‍ സഞ്ജുവിനൊപ്പം ചെന്നൈ സൂപ്പര്‍ കിങ്സും ചിത്രം പോസ്റ്റ് ചെയ്തതോടെ ഐപിഎൽ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടതോ ബ്രാന്‍ഡുമായി ബന്ധപ്പെട്ട പരിപാടിയോ ആകാം എന്നും ആരാധകരുടെ ചര്‍ച്ചയിലുണ്ട്. സഞ്ജു പങ്കുവച്ച ഓണസദ്യയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്സും ഷെയര്‍ ചെയ്തിട്ടുണ്ട്.