സ്പെയിനിന്റെ ലോകകപ്പ് ഹീറോ ബാര്‍സ വിട്ട് പാരിസിലേക്ക്. യൂറോപ്യന്‍ ചാംപ്യന്‍മാരായ പിഎസ്ജിയാണ് ഫെറാൻ ടോറസിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. സ്പെയിനിന് ലോകകിരീടം സമ്മാനിച്ച ഫെറാന്‍ ടോറസ് യൂറോപ്യന്‍ ചാംപ്യന്‍മാരുടെ ജേഴ്സിയണിയാന്‍ ഒരുങ്ങുന്നു.
പിഎസ്ജിയുമായി ഫെറാന്‍ ടോറസ് അഞ്ചു വർഷത്തെ കരാറിന് ധാരണയിലെത്തിയതായാണു റിപ്പോർട്ട്. ബാര്‍സയും പിഎസ്ജിയും തമ്മിലുള്ള കൈമാറ്റക്കരാർ സംബന്ധിച്ച അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ലാ ലീഗയില്‍ ബാര്‍സയ്ക്കായി 16 ഗോളുകളുമായി ടോപ് സ്കോററായിരുന്നു. ഗോള്‍സാലോ റാമോസ് കോലോ മുവാനി എന്നിവരെ ഒഴിവാക്കിയ പിഎസ്ജിയിലേക്ക് ബാക്കഅപ്പ് സ്ട്രൈക്കറായാണ് ഫെറാന്‍ എത്തുന്നത്. ഡെംബലെ, ബാർക്കോള, കവററ്റ്സ്കേലിയ തുടങ്ങിയ വമ്പൻ താരനിരയിൽ ടീമിലെ ആദ്യഇലവനില്‍ സ്ഥാനം വേണമെങ്കില്‍ ടോറസിന് കഠിനമായി പോരാടേണ്ടിവരും.