ചാംപ്യന്‍സ് ലീഗില്‍ പാരിസ് സെന്റ് ജര്മെയ്ന് ക്ലബ്ബിന് താരങ്ങളുടെ പരുക്ക് ഭീഷണിയാകുന്നു. മൂന്ന് പ്രധാന കളിക്കാരാണ് അപ്രതീക്ഷിതമായി പരുക്കേറ്റ് വിട്ടുനില്‍ക്കുന്നത്. ബാർസിലോനയെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള പാരിസ് സെന്റ് ജെർമെയ്ന്റെ ആഘോഷങ്ങൾ നിരാശയ്ക്ക് വഴിമാറി. വിങ്ങർ ക്വിചാ ക്വറാത്സ്കേലിയയ്ക്ക് മുട്ടു ശസ്ത്രക്രിയ ആവശ്യമാണെന്ന് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ സീസൺ അവസാനിക്കാൻ സാധ്യതയുണ്ട്.
ബാർസിലോണയ്ക്കെതിരായ 4-2 വിജയത്തിനിടെയാണ് വലതുകാല്‍ മുട്ടിൽ പരുക്കേറ്റത്. ഒരു മണിക്കൂർ തികയ്ക്കുന്നതിന് തൊട്ടുമുൻപ് ജോര്‍ജിയന്‍ താരത്തെ ഗ്രൗണ്ടിൽ നിന്നു പുറത്തേക്ക് കൊണ്ടുപോകേണ്ടിവന്നു. കഴിഞ്ഞ സീസണിൽ പിഎസ്ജി യൂറോപ്യൻ കിരീടം നിലനിർത്തിയപ്പോൾ 25-കാരൻ പത്ത് ഗോളുകളും ആറ് അസിസ്റ്റും നേടിയിരുന്നു. ബലോന്‍ ഡിഓറിന് നാമനിര്‍ദ്ദേശവും ലഭിച്ചു.
ബാര്സിലോനയ്ക്കെതിരായ മത്സരത്തില്‍ത്തന്നെ ഉസ്മാൻ ഡെംബലെ 19-ാം മിനിറ്റിൽ തുടയിലെ പരുക്കുമായി പുറത്തുപോയി, ഡിഫൻഡറായ മാർക്വിഞ്ഞോസും സമാനമായ പ്രശ്നവുമായി ഗ്രൗണ്ടിൽ നിന്നിറങ്ങി. ഡെംബലെയും മാർക്വിഞ്ഞോസും അടുത്ത ഏതാനും ആഴ്ചകളോളം ചികിത്സയിലായിരിക്കുമെന്ന് പിഎസ്ജി അറിയിച്ചു.