Image credit: X/maeestro

  • ഡന്‍റിസ്റ്റായ മുസാവ് മാത്രമാണ് ഫ്ലൈറ്റിലുണ്ടായിരുന്ന ഏക ഡോക്ടര്‍. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയതും മുസാവാണ്.

ഫ്ലൈ ദുബായ് വിമാനത്തില്‍ 174 പേരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനേറ്റത് ഗുരുതര പരുക്കെന്ന് വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ മുസാവ് ഷൊത. ഡന്‍റിസ്റ്റായ മുസാവ് മാത്രമാണ് ഫ്ലൈറ്റിലുണ്ടായിരുന്ന ഏക ഡോക്ടര്‍. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയതും മുസാവാണ്. സഹ പൈലറ്റിന്‍റെ ആക്രമണത്തില്‍ മാരകമായി സ്മിതിന് പരുക്കേറ്റുവെന്നും കോക്പിറ്റിലേക്ക് താന്‍ കടന്നതും രക്തത്തില്‍ കുളിച്ച നിലയിലാണ് സ്മിതിനെ കണ്ടതെന്നും അദ്ദേഹം സിഎന്‍എന്നിനോട് വെളിപ്പെടുത്തി. 'കത്തി കൊണ്ടുള്ള ആക്രമണത്തില്‍ തല ഏറെക്കുറെ പിളര്‍ന്നിരുന്നു. കൈ രണ്ടായി മുറിഞ്ഞു. എങ്ങനെയൊക്കെയോ രക്തംവാര്‍ന്ന് പോകുന്നത് നിര്‍ത്താന്‍ കഴിഞ്ഞു. ലാന്‍ഡ് ചെയ്യുന്നത് വരെ ക്യാപ്റ്റനെ സ്റ്റേബിളായി നിര്‍ത്താന്‍ കഴിഞ്ഞു. അതിന് ശേഷമാണ് നില മോശമായത്'- മുസാവ് പറഞ്ഞു.  Also Read: കുത്തേറ്റിട്ടും പൊരുതി; ദുരന്തം ഒഴിവാക്കിയത് ഇന്ത്യക്കാരനായ പൈലറ്റ്; ലാന്‍ഡിങ്ങിന് സഹായിച്ചത് യാത്രക്കാര്‍

സ്മിതിന്‍റെ നില ഗുരുതരമായിരുന്നുവെന്നും എന്നാല്‍ ഭയക്കേണ്ട സ്ഥിതിയില്ലെന്നും രക്തനഷ്ടം സംഭവിച്ചതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്നും മുസാവ് വിശദീകരിച്ചു.  പ്രാഥമിക ചികില്‍സ നല്‍കുമ്പോള്‍ സ്മിതിന് ബോധമുണ്ടായിരുന്നുവെന്നും കോക്പിറ്റില്‍ സംഭവിച്ചത് തന്നോട് വിശദീകരിച്ചുവെന്നും മുസാവ് പറഞ്ഞു. 'രക്തത്തില്‍ കുളിച്ച് കിടക്കുമ്പോഴും അദ്ദേഹം സംസാരിച്ചു. തനിക്ക് 39 വയസുണ്ട്, രണ്ട് മക്കളുണ്ടെന്നും ഒമാനി പൈലറ്റ് തന്നെ കുത്തിയെന്നും ശാപവാക്കുകള്‍ ചൊരിഞ്ഞുവെന്നും സ്മിത് വെളിപ്പെടുത്തി'- സ്മിതിന്‍റെ ജീവന്‍ നഷ്ടമാകുമോയെന്ന് ഒരു വേള തങ്ങള്‍ ഭയന്നുവന്നും മുസാവ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. വിമാനം തബൂക്കിലെത്തിയതോടെ സൗദിയിലെ വൈദ്യസംഘം സ്മിതിനെ വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോയിയെന്നും നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് അറിഞ്ഞുവെന്നും മുസാവ് കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ മച്ഛാറിന്‍റെ ആരോഗ്യനില വിലയിരുത്തുകയാണെന്ന് ഇന്ത്യന്‍ എംബസിയും അറിയിച്ചു. എത്രയും വേഗം ക്യാപ്റ്റന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബവുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുവെന്നും എംബസി വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ വിമാനം ഇന്നലെ ഹൈജാക്ക് മുന്നറിയിപ്പിനെ തുടര്‍ന്ന് സൗദിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ജോര്‍ദാന്‍റെ വ്യോമപാതയിലൂടെ സഞ്ചരിക്കവേയാണ്  ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന് നേരെ സഹപൈലറ്റിന്‍റെ ആക്രമണം ഉണ്ടായത്. കുത്തിപ്പരിക്കേല്‍പ്പിച്ച് വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭീകരാക്രമണ സാധ്യത ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല.

ENGLISH SUMMARY:

Indian Flydubai Captain Smit Machchhar suffered severe injuries after an alleged attack by his co-pilot during a Dubai-to-Tel Aviv flight carrying 174 people, which was subsequently diverted to Tabuk, Saudi Arabia. Dentist Shota Musayev, the only doctor aboard, said Machchhar had suffered serious head and arm injuries and significant blood loss but remained conscious while receiving emergency treatment. Despite his injuries, Machchhar reportedly helped prevent the attacker from taking control of the aircraft, while passengers, crew and other pilots intervened before the plane landed safely. The Indian Embassy said Machchhar is receiving treatment at a hospital in Tabuk and is currently reported to be stable, while authorities continue investigating the incident and its motive