File photo
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി ട്വന്റിയില്‍ ഇടംനേടിയ പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിയ്ക്ക് ചരിത്ര നേട്ടം. രാജ്യാന്തരമല്‍സരം കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായി വൈഭവ് മാറി. 36 വര്‍ഷം പഴക്കമുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസണു പകരമാണ് വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.
അയർലൻഡ് പര്യടനത്തിനുള്ള സ്ക്വാഡിൽ ഉണ്ടായിരുന്നിട്ടും വൈഭവിനു രണ്ടു മത്സരങ്ങളിലും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ ട്വന്റി20യിൽ അഭിഷേകിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ശിവം ദുബെയ്ക്കും ഒഴികെ മറ്റു ബാറ്റർമാർക്കൊന്നും താളം കണ്ടെത്താൻ സാധിക്കാതിരുന്നത് ടീമിനെ അലട്ടുന്നുണ്ട്. തിലക് വർമയുടെ മെല്ലെപ്പോക്കും ഇഷാൻ കിഷൻ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതും ടീമിന്റെ താളത്തെ ബാധിച്ചിട്ടുണ്ട്