ഐപിഎല്ലില്‍ അപൂര്‍വ്വ ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് . പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ മുംബൈ ടീമിനെ നയിച്ചത് ജസ്പ്രതിത് ബുംറയായിരുന്നു. ഇതോടെ ഒറ്റ സീസണില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെ ക്യാപ്റ്റന്‍മാരാക്കുന്ന ചരിത്രത്തിലെ ആദ്യ ഐപിഎല്‍ ഫ്രഞ്ചൈസിയായി മുംബൈ മാറി.
സ്ഥിരം ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ തുടരെ മൂന്നാം പോരാട്ടത്തില്‍ കളിച്ചില്ല. പുറം വേദനയെത്തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മല്‍സരത്തില്‍ കളിച്ചില്ല. ഇതോടെയാണ് ബുംറയ്ക്ക് നായക സ്ഥാനം കൈവന്നത്. താരം ഇതാദ്യമായാണ് മുംബൈ നായകനാകുന്നത്.
156 മല്‍സരങ്ങളില്‍ ഫ്രാഞ്ചാസിക്കായി കളിച്ച ശേഷമാണ് ബുംറയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കിട്ടുന്നത്. ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ശേഷം നായക സ്ഥാനത്തെത്തുന്ന iplചരിിത്രത്തിലെ രണ്ടാമത്തെ താരമായും ബുംറ മാറി. 200 മല്‍സരങ്ങള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായ രവീന്ദ്ര ജഡേജയാണ് മുന്നില്‍.
ഒറ്റ സീസണില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെ അവതരിപ്പിക്കുന്ന നാല് ടീമുകളില്‍ ഒന്നും മുംബൈയാണ്. മാത്രമല്ല രണ്ടാംതവണയാണ് മുംബൈ ഇത്തരത്തില്‍ മൂന്ന് നായകമാരെ അവതരിപ്പിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, പുനൈ വാരിയേഴ്സ് , പഞ്ചാബ് കിങ്സ് ടീമുകളും ഇത്തരത്തില്‍ മൂന്ന് ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചിട്ടുണ്ട്.