Image Credit: ധോണിയുടെ ചിത്രം X/ChennaiIPL.  ഹാര്‍ദിക് പാണ്ഡ്യയുടെ ചിത്രം X/ ICM_News45

Image Credit: ധോണിയുടെ ചിത്രം X/ChennaiIPL. ഹാര്‍ദിക് പാണ്ഡ്യയുടെ ചിത്രം X/ ICM_News45

മുംബൈ ഇന്ത്യന്‍സിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയ്ക്കും മോശം ഐപിഎല്‍ സീസണായിരുന്നു ഇത്. ബാറ്റിങിലും ബൗളിങിലും താളം നഷ്ടപ്പെട്ട ഹാര്‍ദിക്കിന് ടീമിനായി മികച്ച പ്രകടനം നല്‍കാന്‍ സാധിച്ചില്ല. ഇതോടെ ടീമില്‍ ഹാര്‍ദിക്കിന്‍റെ ഭാവി പോലും സംസാരവിഷയമായിട്ടുണ്ട്. ഇതിനിടെ ഹാര്‍ദിക്കിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചൂണ്ടിക്കാട്ടി ടീം മാറ്റമെന്ന ചര്‍ച്ചകള്‍ തുടക്കമിടുകയാണ് ആരാധകര്‍. 

അടുത്ത സീസണോടെ ഹാര്‍ദിക്ക് ചെന്നൈയിലേക്ക് പോകുമെന്നാണ് ആരാധകരുടെ പക്ഷം. ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് പിന്നില്‍. ലാപ്ടോപ്പില്‍ സിനിമ കാണുന്ന സാധാരണ ചിത്രമാണ് ഹാര്‍ദിക്ക് പോസ്റ്റ് ചെയ്തതെങ്കിലും അതിലൊരു ധോണി റഫറന്‍സ് ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

ചിത്രത്തില്‍ ലാപ്ടോപ്പും ഒരു നോട്ട്ബുക്കും, പേനയും, മൊബൈൽ ഫോണും ആണുള്ളത്. എന്നാല്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഫോൺ സ്ക്രീനിലെ സമയമായിരുന്നു. '07:07' എന്നാണ് ഫോണ്‍ സ്ക്രീനില്‍ കാണിച്ചിരുന്നത്. ഇത് ധോണിയുമായി കണക്ട് ചെയ്താണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ച. വര്‍ഷങ്ങളായി ധോണിയുടെ ജഴ്സി നമ്പറാണ് 7. 

വേണമെങ്കില്‍ ചെന്നൈയിലേക്ക് മാറും എന്നതിന്‍റെ സൂചനയാണിത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തിനിടെ ഹാര്‍ദിക് സിഎസ്ഐ സിഇഒ കാശി വിശ്വനാഥനുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതും കൂടുമാറ്റ ചര്‍ച്ചകള്‍ക്ക് പിന്‍ബലമായുണ്ട്. 

ഈ സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ 23 ശരാശരിയില്‍ 138 സ്ട്രൈക്ക് റേറ്റോടെ 206 റണ്‍സാണ് നേടിയത്. നാലു വിക്കറ്റ് മാത്രമാണ് നേടാനായത്. പരുക്കേറ്റതോടെ നാലു മത്സരങ്ങള്‍ താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Mumbai Indians captain Hardik Pandya has sparked intense transfer rumors on social media following a cryptic Instagram story during a disappointing IPL 2026 season. Fans noticed a subtle MS Dhoni reference in his post, which showed a laptop screen alongside a mobile phone displaying the time '07:07'—coinciding with Dhoni's iconic jersey number 7. This speculation gained further momentum as fans recalled Pandya's lengthy conversation with CSK CEO Kasi Viswanathan during a recent Mumbai-Chennai clash. Facing questions over his future with Mumbai Indians, Pandya has endured a tough season both as a player and captain, scoring just 206 runs at an average of 23 and taking only four wickets in 10 matches after missing four games due to injury.