ചെന്നൈയുടെ 'ചേട്ടന്‍' ട്വന്‍റി 20യില്‍ ഇന്ത്യന്‍ നായകനാകുമോ? സൂര്യകുമാര്‍ യാദവിന് പകരം ക്യാപ്റ്റന്‍ പദവിയിലേക്ക് സൂപ്പര്‍താരം സഞ്ജു സാംസണെ ബിസിസിഐ പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്വന്‍റി 20 ലോകകപ്പിലെയും ഐപിഎലിലെയും പ്രകടനമാണ് സഞ്ജുവിന് കരുത്താകുന്നത്. ശ്രേയസ് അയ്യരെ ട്വന്‍റി 20 ക്യാപ്റ്റനാക്കാന്‍ സിലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് സഞ്ജുവിന്‍റെ പേരും ഉയര്‍ന്ന് വരുന്നത്.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈയിലെത്തിയ സഞ്ജു സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. നിലവില്‍ ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനല്ല സഞ്ജുവെങ്കിലും മുന്‍പരിചയമുണ്ടെന്നത് താരത്തിന് അനുകൂല ഘടകമാണ്. 2015 ജൂലൈയില്‍ സിംബാംബ്വെയ്ക്കെതിരെ നടന്ന മല്‍സരത്തിലാണ് ട്വന്‍റി20യില്‍ സഞ്ജുവിന്‍റെ അരങ്ങേറ്റം. പരുക്കേറ്റ അമ്പാട്ടി റായുഡുവിന് പകരക്കാരനായിട്ടാണ് സഞ്ജു അന്ന് കളിച്ചത്. 24 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. 2024 ലെ ട്വന്‍റി 20 ലോകകപ്പ് മുതല്‍ സഞ്ജു അവിഭാജ്യഘടകമായി ടീമിനൊപ്പമുണ്ട്. 62 മല്‍സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ചറിയും ആറ് അര്‍ധ സെഞ്ചറിയുമടക്കം 1399 റണ്‍സും താരം നേടി. ഇത്തവണത്തെ ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു.
അതേസമയം, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒപ്പം പരിഗണിക്കപ്പെടുന്ന ശ്രേയസ് അയ്യരും ഇത്തവണ മികച്ച ഫോമിലാണ്. ഐപിഎലില്‍ ക്യാപ്റ്റനെന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും ശ്രേയസ് ഏറെ മുന്നിലാണ്. പക്ഷേ ഇന്ത്യന്‍ ടീമില്‍ 2023 ഡിസംബര്‍ മൂന്നിനാണ് അവസാനമായി ശ്രേയസ് അയ്യര്‍ കളിച്ചത്. രണ്ടുവര്‍ഷമായി ടീമിന് പുറത്ത് നില്‍ക്കുന്ന ശ്രേയസ് ക്യാപ്റ്റനായാല്‍ അത് വലിയ കുതിപ്പാകുമെന്നാണ് വിലയിരുത്തല്‍.
അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ട്വന്‍റി 20 ടീമിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രായവും ഫോമില്ലായ്മയും കണക്കിലെടുത്ത് അയല്‍ലന്‍ഡ് പര്യടനം മുതല്‍ പുതിയ ക്യാപ്റ്റനെ കൊണ്ടുവരാനാണ് ബിസിസിഐ ശ്രമിക്കുന്നത്. വലിയ മാറ്റങ്ങളോടെയാകും അയര്‍ലന്‍ഡ്–ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ടീം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.