muzarabani-zimbabwe

ലോകകപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്ത ബ്ലെസ്സിങ് മൂസറബാനിയുടെ ആഹ്ളാദം

ട്വന്‍റി ട്വന്‍റി ലോകകപ്പില്‍ വമ്പന്മാരായ ഓസ്ട്രേലിയയെ 23 റണ്‍സിന് കീഴടക്കി സിംബാബ്‍വെ. കൊളംബോയില്‍ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ 170 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഓസ്ട്രേലിയ 146 റണ്‍സില്‍ പുറത്തായി. മൂന്ന് പന്ത് ബാക്കി നില്‍ക്കേയായിരുന്നു സിംബാബ്‍വെയുടെ വിജയം. ഈ ലോകകപ്പില്‍ സിംബാബ്‍വെയുടെ രണ്ടാം ജയമാണിത്. പോയന്‍റ് പട്ടികയില്‍ അവര്‍ ഓസ്ട്രേലിയയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 

maxwell-dismissal

ബേളിന്‍റെ പന്തില്‍ ബൗള്‍ഡായ ഗ്ലെന്‍ മാക്സ്‍വെല്‍ നിരാശനായി മടങ്ങുന്നു

പേസര്‍ ബ്ലെസ്സിങ് മൂസറബാനിയുടെ ഉജ്വലപ്രകടനമായിരുന്നു സിംബാബ്‍വെയുടെ വിജയത്തിന്‍റെ അടിത്തറ. നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത മൂസറബാനിക്ക് ബ്രാഡ് ഇവാന്‍സ് മികച്ച പിന്തുണ നല്‍കി. ഇവാന്‍സ് 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാറ്റ് റെന്‍ഷോ എന്നീ മുന്‍നിര ബാറ്റര്‍മാരുടെയും ആഡം സാംപയുടെയും വിക്കറ്റുകള്‍ സ്വന്തമാക്കിയ മൂസറബാനിയാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ ബ്രയാന്‍ ബെന്നറ്റിന്‍റെയും മറ്റ് മുന്‍നിര ബാറ്റര്‍മാരുടെയും കരുത്തില്‍ 20 ഓവറില്‍ 2 വിക്കറ്റിന് 169 റണ്‍സെടുത്തു. ബെന്നറ്റ് 56 പന്തില്‍ 64 റണ്‍സോടെ പുറത്താകാതെ നിന്നു. 7 ബൗണ്ടറി ഉള്‍പ്പെട്ടതായിരുന്നു ബെന്നറ്റിന്‍റെ ഇന്നിങ്സ്. സഹ ഓപ്പണര്‍ തഡിവനാഷെ മരുമനി 21 പന്തില്‍ 35 റണ്‍സെടുത്തു. 30 പന്തില്‍ 35 റണ്‍സ് നേടിയ റ്യാന്‍ ബേളും പുറത്താകാതെ 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ഇന്നിങ്സിന് കരുത്തേകി. 7 ബോളര്‍മാരെ ഉപയോഗിച്ചിട്ടും ഓസ്ട്രേലിയയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

zimbabwe-celebration

ഓസ്ട്രേലിയയ്ക്കെതിരായ വിജയം ആഘോഷിക്കുന്ന ബ്രയാന്‍ ബെന്നറ്റ്

മുന്‍നിര ബോളര്‍മാരുടെ അഭാവം ബാറ്റിങ് നിര നികത്തുമെന്ന ഓസ്ട്രേലിയയുടെ പ്രതീക്ഷയും തെറ്റി. മൂന്നുപേര്‍ മാത്രമേ രണ്ടക്കം കണ്ടുള്ളു. അതില്‍ മാറ്റ് റെന്‍ഷോയും ഗ്ലെന്‍ മാക്സ്‍വെലും ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനും ആയില്ല.  മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. റെന്‍ഷോ 44 പന്തില്‍ അറുപത്തഞ്ചും മാക്സ്‍വെല്‍ 32 പന്തില്‍ മുപ്പത്തൊന്നും റണ്‍സെടുത്തു.

Huge World Cup Upset: Zimbabwe Defeat Australia by 23 Runs in Colombo:

Zimbabwe pulled off a massive upset in the T20 World Cup by defeating powerhouse Australia by 23 runs in their Group B clash in Colombo. Batting first, Zimbabwe posted a solid 169 for 2, anchored by Brian Bennett’s unbeaten 64 and supported by contributions from Tadiwanashe Marumani and Sikandar Raza. In response, Australia’s batting lineup crumbled for 146 runs, despite a valiant 65 from Matt Renshaw and 31 from Glenn Maxwell. Player of the Match Blessing Muzarabani was the hero with the ball, dismantling the Australian top order with exceptional figures of 4 for 17.