India's Abhishek Sharma watches the ball after playing a shot during the Asia Cup 2025 Super Four Twenty20 international cricket match between India and Pakistan at the Dubai International Stadium in Dubai on September 21, 2025. (Photo by Sajjad HUSSAIN / AFP)

India's Abhishek Sharma watches the ball after playing a shot during the Asia Cup 2025 Super Four Twenty20 international cricket match between India and Pakistan at the Dubai International Stadium in Dubai on September 21, 2025. (Photo by Sajjad HUSSAIN / AFP)

  • 'ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾ മികച്ച നിലവാരമുള്ളവ'
  • ഉദ്യേശിച്ചത് പ്രശംസയാണെന്ന് വിശദീകരണം
  • ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിലവാരത്തെയും ഉപകരണങ്ങളുടെ നിലവാരത്തെയും കുറിച്ചാണ് പറഞ്ഞത്

ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിനെ പറ്റി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വ്യക്തത വരുത്തി ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെ. പ്രസ്താവനയെ ഇന്ത്യന്‍ ടീമിന്‍റെ ബാറ്റില്‍ കൃത്രിമം നടക്കുന്നുവെന്ന തരത്തില്‍ വ്യാഖ്യാനിച്ചതോടെ താന്‍ പറഞ്ഞ് തെറ്റിദ്ധാരിച്ചതായി ഭാനുക വ്യക്തമാക്കി. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവരുപയോഗിക്കുന്ന ബാറ്റുകളെക്കാൾ മികച്ചതെന്നാണ് ഭാനുക പറഞ്ഞത്. 

അഭിഷേക് ശര്‍മ ആശുപത്രിയില്‍; നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലിച്ച് സഞ്ജു; വീണ്ടും ഓപ്പണിങിലേക്ക്?

''ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ബാറ്റും ഞങ്ങള്‍ക്ക് ലഭിക്കുന്ന ബാറ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റ് എല്ലാ കളിക്കാർക്കും ഗുണനിലവാരത്തിലെ വ്യത്യാസം അറിയാാം. ഈ ബാറ്റുകൾ മറ്റുള്ളവർക്ക് വാങ്ങാൻ പോലും കഴിയില്ല. ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ റബ്ബര്‍ പാളിയുണ്ടെന്ന് തോനുന്നു. ഇത് എങ്ങനെ സാധിക്കുന്നു എന്നത് മനസിലാകുന്നില്ല'' എന്നാണ് ഒരു അഭിമുഖത്തില്‍ ഭാനുക പറഞ്ഞത്. 

വിവാദമായതോടെ ഇന്ത്യയിലെ ക്രിക്കറ്റിന്‍റെ നിലവാരത്തെയും ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡിനെയും കുറിച്ചാണ് പറഞ്ഞതെന്ന് ഭാനുക സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. കൃത്രിമം നടക്കുന്നു എന്ന് ആരോപണമില്ലെന്നും ഭാനുക പറഞ്ഞു. ''പ്രശംസിക്കാനാണ് താനിത് പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ  അടിസ്ഥാന സൗകര്യങ്ങളും മുതൽ കായികോപകരണങ്ങളുടെ നിലവാരം വരെ അവിശ്വസനീയമാംവിധം മുന്നേറിയിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റ് നിർമ്മാതാക്കൾ ലോകത്തിലെ ഏറ്റവും മികച്ചവരാണ്'' എന്നാണ് വിശദീകരണം.  

ഭാനുകയുടെ വാക്കുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്നത് പ്രത്യേകതയുള്ള ബാറ്റാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായി. എന്നാല്‍ വിഷയത്തില്‍ ഐസിസിക്ക് മുന്നില്‍ പരാതികളൊന്നും എത്തിയിട്ടില്ല. ബാറ്റിന്‍റെ അളവുകള്‍ സംബന്ധിച്ച് ഐസിസിക്ക് കൃത്യമായ നിയമങ്ങളുണ്ട്. എന്നാല്‍ ബാറ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വില്ലോയുടെ ഗുണനിലവാരത്തെ പറ്റി ഇതില്‍ പറയുന്നില്ല. 

ENGLISH SUMMARY:

Bhanuka Rajapaksa has clarified his controversial remarks about Indian cricketers' bats. He explained that his statement was misinterpreted as an accusation of tampering with Indian bats, when he intended to praise the superior quality and advanced manufacturing standards of bats used by Indian players.