ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്‍റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല.
ശ്രീലങ്ക പാക്കിസ്ഥാനെ തേച്ചോ..? 'നൽകിയത് സിമൻ്റ് ഫാക്ടറി പോലുള്ള സ്ഥലം'; ട്രോൾ
യു.എസ്.എയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ താരത്തിന് പിന്നീട് ഗുരുതരമായി. മുംബൈയില്‍ കടുത്ത പനിയുണ്ടാതോടെ ഡ്രിപ്പ്സ് നൽകി. ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തിയെങ്കിലും സ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം.
അഭിഷേകിന്‍റെ വയറിന് പ്രശ്നമുണ്ടെന്നാണ് ടീം ഔദ്യോഗികമായി അറിയിച്ചത്. അഭിഷേക് ശര്‍മയുടെ വയറിന് പ്രശ്നങ്ങളുണ്ടെന്നും അതിനിലാണ് പരിശീലനത്തിന് എത്താതിരുന്നതെന്നും അസിസ്റ്റന്‍റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ മത്സരത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യു.എസ്.എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മ ആദ്യ ഇന്നിങ്സിന് ശേഷം മൈതാനത്തുണ്ടായിരുന്നില്ല. അഭിഷേകിന് പകരം സഞ്ജു സാംസണാണ് ഫീല്‍ഡിങിനിറങ്ങിയത്. അഭിഷേകിനെ ഈ സമയം ഡ്രസിങ് റൂമിലും ഡഗ്ഔട്ടിലും കണ്ടിരുന്നില്ല. അതേസമയം, അഭിഷേകിന്‍റെ അഭാവത്തില്‍ സഞ്ജുവാണ് നെറ്റിസില്‍ ആദ്യം ബാറ്റിങ് പരിശീസനം നടത്തിയത്.
മണിക്കൂറുകളോടം അർഷ്ദീപ് സിങ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പന്തുകളെ സഞ്ജു സാംസണ് നേരിട്ടു. സെഷന്റെ തുടക്കത്തിൽ സഞ്ജു അല്പം പതറിയതായാണ് വിവരം. പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് അഭിഷേകിന് വിശ്രമം അനുവദിച്ചാല്‍, സഞ്ജുവും– ഇഷാൻ കിഷനും നമീബിയയ്ക്ക് എതിരെ ഓപ്പണ്‍ ചെയ്തേക്കും. വ്യാഴാഴ്ച ഡല്‍ഹിയിലാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ബുധനാഴ്ചയിലെ നെറ്റ്സ് പരിശീലനവും പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സിലും അഭിഷേക് ശര്‍മയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.