ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്ക്കരിക്കാന്‍ പാക്കിസ്ഥാന്‍. ടൂർണമെന്റിൽനിന്ന് ഐസിസി പുറത്താക്കിയ ബംഗ്ലദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. മല്‍സരം റദ്ദാക്കേണ്ടി വന്നാല്‍ ഐസിസിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും.
ട്വന്റി20 ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് സസ്പന്‍സ് തുടരുകയാണ് പാക്കിസ്ഥാൻ. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച്ച നടത്തി. ബംഗ്ലദേശിനെ പിന്തുണച്ച്, ട്വന്റി20 ലോകകപ്പിൽനിന്ന് പിന്മാറുകയോ, അതല്ലെങ്കില്‍ ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യയ്‌ക്കെതിരായ മല്‍സരം ബഹിഷ്കരിക്കുകയോ ചെയ്യുന്നതുൾപ്പെടെ വിവിധ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു. ഏത് ഐസിസി ടൂര്‍ണമെന്റുകളിലെയും ഏറ്റവും വിലപിടിപ്പുള്ള മല്‍സരമാണ് ഇന്ത്യ – പാക്കിസ്ഥാന്‍ ത്രില്ലര്‍. എല്ലാ ടൂര്‍ണെന്റുകളിലും ഇരുടീമുകളെയും ഐസിസി ഒരോ ഗ്രൂപ്പിലാണ് പ്രതിഷ്ഠിക്കാറ്. പരസ്യവരുമാനമുള്‍പ്പടെ ഇല്ലാതായാല്‍ കനത്ത നഷ്ടമാകും