ഫയല്‍ചിത്രം.
ഐസിസി ട്വന്‍റി 20 ലോകകപ്പിന് പുതിയ പ്രതിസന്ധി. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന്‍റെ വിഷയം പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കില്ലെന്നാണ് പാക്കിസ്ഥാന്‍റെ ഭീഷണി. ബംഗ്ലാദേശ് പാക്കിസ്ഥാനെ ബന്ധപ്പെട്ട് നയതന്ത്ര പിന്തുണയും കളികളത്തിലുള്ള പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്കില്ല; നിലവിലെ ഗ്രൂപ്പില്‍ കളിക്കില്ല; ഐസിസിക്ക് മുന്നില്‍ കളിയറിക്കി ബംഗ്ലാദേശ്
ട്വന്‍റി 20 ലോകകപ്പിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ പാക്കിസ്ഥാനെ ബന്ധപ്പെട്ടിരുന്നു. ബംഗ്ലാദേശിന്‍റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സ്വന്തം പങ്കാളിത്തം പുനഃപരിശോധിക്കാമെന്ന് പാക്കിസ്ഥാൻ ബംഗ്ലാദേശിനെ അറിയിച്ചു എന്നാണ് എന്‍ടിഡിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയില്‍ കളിക്കില്ലെന്ന ബംഗ്ലാദേശിന്‍റെ തീരുമാനത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഐസിസി ഇടപെടുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക.
അതേസമയം, ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് രംഗത്തെത്തി. ബംഗ്ലാദേശില്‍ ചര്‍ച്ചയ്ക്ക് എത്തിയ ഐസിസി പ്രതിനിധികളോടാണ് ബിസിബി ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കുന്ന അയര്‍ലാന്‍ഡുമായി ഗ്രൂപ്പ് മാറണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യമെന്ന് Cricbuzz റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പ് സി യില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ്. ഓസ്ട്രേലിയ, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വെരുള്ള ഗ്രൂപ്പ് ബിയിലാണ് അയര്‍ലന്‍ഡ് .