ടി20 ലോകകപ്പില്‍ വെസ്റ്റിൻഡീസിനെതിരേ സഞ്ജു സാംസണ് അർദ്ധസെഞ്ചുറി. 35 ബോളിൽ 62 റൺസെടുത്ത സാംസണ്‍ പുറത്താകാതെ നില്‍ക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 195 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് 3 നിർണായക വിക്കറ്റ് നഷ്ടപ്പെട്ടിട്ടും സഞ്ജു കരുതലോടെ ബാറ്റ് വീശുകയായിരുന്നു. 10 വീതം റൺസുകളെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാര്‍ യാദവിന്‍റെ (18) വിക്കറ്റുമാണ് നഷ്ടമായത്. പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് നഷ്‌ടമായത്.
ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് അർഷ്ദീപിനേയും മറ്റുബോളർമാരേയും അടിച്ചു പറത്തി. നാലോവറിൽ 43 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്.
ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9 പന്തിൽ 14) എന്നിവരാണ് പുറത്തായത്. സഞ്ജു സാംസണാണ് ഹെറ്റ്മെയറിന്റെയും റൂതർഫോഡിന്റെയും ക്യാച്ചെടുത്തത്. ലോകകപ്പ് സെമിപ്രവേശത്തിന് ഇന്ത്യക്ക് വിജയം അനിവാര്യമാണ്.