ഇന്ത്യ - ശ്രീലങ്ക ട്വന്‍റി 20 വനിത ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മല്‍സരം നാളെ കാര്യവട്ടത്ത്. പരമ്പരയില്‍ ആദ്യ രണ്ടു മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് നാളെ വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. തിരുവനന്തപുരത്ത് എത്തിയ ഇരു ടീമുകളെയും ഇന്ത്യന്‍ താരം സജന സജീവന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ടീമുകള്‍ ഇന്ന് പരിശീലനത്തിനിറങ്ങും.
വിശാഖപട്ടണത്ത് നടന്ന രണ്ടു മല്‍സരങ്ങളും ശ്രീലങ്കക്കെതിരെ മിന്നും വിജയം നേടിയാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താളത്തില്‍ ടീമിന് അതിഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഏകദിന ലോകകപ്പ് ഉയര്‍ത്തിയ സംഘത്തിലെ സൂപ്പര്‍താരങ്ങളെ കാണാന്‍ നിരവധിപേരാണ് വിമാനത്താവളത്തിലെത്തിയത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന , ജെമീന റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഘോഷ് ഉള്‍പ്പെടുന്ന വമ്പന്‍ താരനിരയാണ് തലസ്ഥാനത്തെത്തിയത്. മൂന്നാം മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം . ബാറ്റിങ് വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്താല്‍ വമ്പന്‍ സ്കോറാണ് പ്രതീക്ഷിക്കുന്നത്. ചാമരി അട്ടപ്പട്ടുവിന്‍റെ നേതൃത്വത്തിലുള്ള ശ്രീലങ്കക്ക് നാളത്തെ മല്‍സരം നിര്‍ണായകമായ കാര്യവട്ടത്തെ ആദ്യമല്‍സരം വിജയിച്ചാല്‍ പരമ്പര പ്രതീക്ഷ നിലനിര്‍ത്താം. 28, 30 തീയതികളിലാണ് മറ്റ് മല്‍സരങ്ങള്‍