വീട്ടിൽ വളർത്തിയ കഞ്ചാവു ചെടികളുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം വലിയതുറ തോപ്പിനകം സ്വദേശി ധനുഷിനെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 72, 23 സെൻ്റീമീറ്റർ ഉയരമുളള രണ്ട് ചെടികളും കണ്ടെത്തി. രഹസ്യ വിവരത്തെത്തുടർന്ന് ധനുഷിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തുന്നത്.
വീട്ടുവരാന്തയിലെ ഷൂറാക്കിനുളളിലായിരുന്നു കഞ്ചാവ് വളർത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്‌സിലും ഇവ വളർത്തിയിരുന്നു. ചെടികൾക്ക് പ്രകാശം ലഭിക്കുന്നതിനുളള ലൈറ്റിങ് സംവിധാനം, എക്‌സ്‌ഹോസ്റ്റ് ഫാൻ എന്നിവയും സജ്ജമാക്കിയിരുന്നു.