സ്കോട്ട്ലാന്‍ഡിലെ ഒരു ഗ്രാമത്തിന്‍റെ പേരാണ് ബ്രെയ്മോര്‍. അതേപേരില്‍ തിരുവനന്തപുരത്ത് ഒരു സ്ഥലമുണ്ട്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ബ്രെയ്മോര്‍ എസ്റ്റേറ്റ്. ചരിത്രവും പ്രകൃതിയും സമ്മേളിക്കുന്ന മനോഹരയിടം. കാട്ടിലൂടെയുള്ള യാത്ര, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ടീ ഫാക്ടറിയും ബ്രിട്ടീഷ് ബംഗ്ലാവും. അങ്ങനെ എല്ലാം ചേര്‍ന്നുള്ള സമ്പൂര്‍ണ പാക്കേജാണ് ബ്രെയ്മൂര്‍ യാത്ര.