ബോളിവുഡ് താരം സണ്ണി ലിയോണിയും മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രൻ അശ്വിനും തമ്മിൽ എന്താണ് ബന്ധം? ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിന്റെ എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റിന് പിന്നാലെ ആരാധകരുടെ ചോദ്യമിതാണ്. സണ്ണി ലിയോണിയുടെ ചിത്രം അശ്വിൻ പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സണ്ണിയുടെ ചിത്രത്തിനൊപ്പം ചെന്നൈയിലെ സാധു സ്ട്രീറ്റിന്റെ ചിത്രവും ഒപ്പമുണ്ടായിരുന്നു.
ഇതോടെ കമന്റ് ബോക്സിൽ ആരാധകരുടെ ചിരിയും സംശയങ്ങളും നിറഞ്ഞു. സംഭവം എന്താണെന്ന് മനസ്സിലാകാതെ തലപുകയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. കൗതുകമുണര്‍ത്തുന്ന പോസ്റ്റ് കണ്ടതോടെ നിരവധി ആരാധകരാണ് കാരണം അന്വേഷിക്കുന്നത്. എന്നാല്‍ ചിലര്‍ കൃത്യമായി കാരണം കണ്ടുപിടിച്ചു. തമിഴ്നാടിന്റെ യുവ ഓൾറൗണ്ടറായ സണ്ണി സന്ധുവിനെ കുറിച്ചാണ് അശ്വിൻ പോസ്റ്റിലൂടെ പരോക്ഷമായി സൂചിപ്പിച്ചാണ് മുൻ താരത്തിന്റെ പോസ്റ്റെന്നാണ് ആരാധകർ പറയുന്നത്.
അടുത്തിടെ ടി20യിൽ അരങ്ങേറ്റം കുറിച്ച തമിഴ്‌നാട് ഓൾറൗണ്ടർ സണ്ണി സന്ധുവിനുള്ള ഒരു രസകരമായ അഭിനന്ദനമായിരുന്നു അശ്വിന്റെ പോസ്റ്റ്. തിങ്കളാഴ്ച അഹമ്മദാബാദിൽ സൗരാഷ്ട്രയ്‌ക്കെതിരെ സന്ധു തമിഴ്‌നാടിനായി 9 പന്തിൽ നിന്ന് 30 റൺസ് നേടിയിരുന്നു.