Image Credit: AFP
തുടര്‍ച്ചയായി 20 വട്ടം കൈവിട്ടതിന് ശേഷം ടോസ് ഇന്ത്യയ്ക്ക്. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ നിര്‍ണായക മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പ്ലേയിങ് ഇലവനില്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം തിലക് വര്‍മ ഇടം പിടിച്ചു. പരമ്പരയില്‍ 1–1 എന്ന നിലയിലാണ് ഇരു ടീമുകളും ഇപ്പോള്‍. ബാക് ടു ബാക് സെഞ്ചറിയടിച്ച കോലി, ഭാഗ്യ ഗ്രൗണ്ടായ വിശാഖപട്ടണത്തും പ്രകടനം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Visakhapatnam: India s Virat Kohli during a warm-up session before the start of the third ODI cricket match of a series between India and South Africa, at ACA-VDCA Cricket Stadium, in Visakhapatnam, Andhra Pradesh, Saturday, Dec. 6, 2025. (PTI Photo/Shailendra Bhojak) (PTI12_06_2025_000064A)
ദക്ഷിണാഫ്രിക്കയാവട്ടെ പരമ്പര സ്വന്തമാക്കുന്നതിലൂടെ പുത്തന്‍ റെക്കോര്‍ഡാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ് പരമ്പരയില്‍ നേടിയ ഉജ്വല വിജയം ഏകദിനത്തിലും തുടരുമെന്നാണ് ബവുമയും സംഘവും അവകാശപ്പെടുന്നത്. ഏകദിന പരമ്പരയില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റു ചെയ്യാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ നരിയില്‍ ബര്‍ഗറും സോര്‍സിയും പരുക്കേറ്റ് പുറത്താണ്. ബാര്‍ട്മാനും റിക്കല്‍റ്റനുമാണ് പകരം എത്തിയവര്‍. ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: റയാന്‍ റിക്കല്‍റ്റന്‍, ക്വിന്‍റണ്‍ ഡി കോക്, ടെംബ ബാവുമ, മാത്യു ബ്രിറ്റ്സ്കീ, ഏയ്ഡന്‍ മാര്‍ക്രം, ഡിയോവാള്‍ഡ് ബ്രെവിസ്, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ബാര്‍ട്മന്‍
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, ഋതുരാജ് ഗെയ്‌ക്ക്‌വാദ്,തിലക് വര്‍മ, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ. വിശാഖപട്ടത്ത് നടന്ന ഏഴ് ഏകദിനങ്ങളില്‍ നിന്നായി 587 റണ്‍സാണ് കോലി അടിച്ചുകൂട്ടിയിട്ടുള്ളത്. മൂന്ന് സെഞ്ചറികളും രണ്ട് അര്‍ധ സെഞ്ചറികളും ഇക്കൂട്ടത്തിലുണ്ട്. സംപൂജ്യനായും കോലി പുറത്തായിട്ടുണ്ട്.