ഹര്‍ദിക് പാണ്ഡ്യയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങള്‍ തള്ളി നടി മഹിക ശര്‍മ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത പരന്നതോടെയാണ് സ്ഥീരീകരണവുമായി താരം രംഗത്തുവന്നത്. ഹാർദിക് പാണ്ഡ്യയുടെ വീട്ടിൽ നടന്ന പൂജാ ചടങ്ങിൽ മഹിക ശർമ വജ്രമോതിരം ധരിച്ചെത്തിയതോടെയാണ് ഈ വാർത്ത പരന്നത്. ഈ ചടങ്ങിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ചെയ്തു. ഇരുവരും നേരത്തെ തന്നെ തങ്ങൾ ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചിരുന്നതിനാൽ, മോതിരം ധരിച്ച ചിത്രം കണ്ടതോടെ ആരാധകര്‍ വിവാഹനിശ്ചയം കഴിഞ്ഞെന്ന നിഗമനത്തിലെത്തുകയായിരുന്നു.
എന്നാൽ, നടി മഹിക ശർമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഈ വിവാഹനിശ്ചയ അഭ്യൂഹങ്ങൾ പാടെ തള്ളി. താൻ നല്ല ആഭരണങ്ങൾ ധരിക്കുമ്പോൾ എല്ലാം ഇന്റർനെറ്റ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് തീരുമാനിക്കുകയാണെന്ന് സൂചിപ്പിക്കുന്ന ഒരു രസകരമായ ചിത്രവും കുറിപ്പുമാണ് മഹിക പങ്കുവെച്ചത്. ഒരു കറുത്ത പൂച്ച പിങ്ക് വിഗ് ധരിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് താൻ ദിവസവും ആഭരണങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ അവർ വളരെ തമാശയോടെയാണ് നേരിട്ടത്.
തുടർന്നുള്ള സ്റ്റോറിയിൽ മഹിക, ഇനി ഒരുപക്ഷേ താൻ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ വരുമായിരിക്കും എന്നും തമാശയായി സൂചിപ്പിച്ചു. പ്രണയബന്ധം പരസ്യമാക്കിയതിന് ശേഷം ഇരുവരും പലപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ചുവന്ന റോസാപ്പൂക്കള്‍കൊണ്ടുള്ള ബൊക്കൈ സമ്മാനിക്കുന്ന ഹര്‍ദിക്കിന്‍റെയും തന്‍റെയും ചിത്രവും ഇവര്‍ സ്റ്റോറിയാക്കുകയുണ്ടായി. കഴിഞ്ഞ ഒക്ടോബറിൽ ഹാർദിക്കിന്റെ ജന്മദിനത്തിലാണ് താരം മഹികയുമായുള്ള തന്റെ പ്രണയം പരസ്യമാക്കിയത്.വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്രമോദി എന്ന സിനിമയിലൂടെ ശ്രദ്ധേയയാണ് മഹിക. നിരവധി പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്. നടിയും സെര്‍ബിയന്‍ മോഡലുമായിരുന്ന നടാഷ സ്റ്റാന്‍കോവിച്ചും ഹര്‍ദികും കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. 2020ലായിരുന്നു ഇവരുടെ വിവാഹം.