Bengaluru: India A s captain Rishabh Pant loses balance after playing a shot on day three of the second unofficial four-day test match of a series between India A and South Africa A, at BCCI Centre of Excellence, in Bengaluru, Karnataka, Saturday, Nov. 8, 2025. (PTI Photo/Shailendra Bhojak) (PTI11_08_2025_000085B)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലേക്ക് വൈസ് ക്യാപ്റ്റനായി മടങ്ങിയെത്തിയ റിഷഭ് പന്തിനെ ദൗര്‍ഭാഗ്യം വിട്ടൊഴിയുന്നില്ല. ദക്ഷിണാഫ്രിക്ക എ യുമായി നടന്ന മല്‍സരത്തിനിടെയാണ് പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടത്. ബെംഗളൂരുവില്‍ നടന്ന രണ്ടാം അനൗദ്യോഗിക മല്‍സരത്തിനിടെയാണ് ഹെല്‍മെറ്റിലും ഇടത്തേ കൈത്തണ്ടയിലും ഒന്നിലേറെ തവണ പന്തിടിച്ച് കൊണ്ടതിനെ തുടര്‍ന്ന് താരം ക്രീസ് വിട്ടത്. പന്തിന്‍റെ ഫിറ്റ്നസിനെ കുറിച്ച് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് റിട്ടയേര്‍ഡ് ഹര്‍ട്ടായുള്ള പോക്കെന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറഞ്ഞിട്ടുണ്ട്. ശനിയാഴ്ച കൊല്‍ക്കത്തയിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് തുടക്കമാവുക.
Bengaluru: India A s captain Rishabh Pant grimaces in pain as he is being checked by a physio after an injury on day three of the second unofficial four-day test match of a series between India A and South Africa A, at BCCI Centre of Excellence, in Bengaluru, Karnataka, Saturday, Nov. 8, 2025. (PTI Photo/Shailendra Bhojak) (PTI11_08_2025_000073B)
ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്‍റെ ഹെല്‍മെറ്റില്‍ പന്ത് പതിച്ചത്. ഇതോടെ മെഡിക്കല്‍ സ്റ്റാഫ് ഓടിയെത്തി പരിശോധന നടത്തി. പിന്നാലെ ഇടത്തേ കൈത്തണ്ടയിലും വന്ന് പന്ത് കൊണ്ടു. ഫിസിയോ എത്തി അടിയന്തര നടപടി സ്വീകരിച്ച് മടങ്ങിയെങ്കിലും അസ്വസ്ഥനായാണ് താരത്തെ പിന്നീട് കണ്ടത്. അടുത്ത ഡെലിവറി പ്രതിരോധിക്കുന്നതിനിടെ വയറിനും നെഞ്ചിനുമിടയിലായി പന്ത് അടിച്ചു കൊണ്ടു. ഇതിന് പിന്നാലെ പന്ത് ക്രീസ് വിടുകയായിരുന്നു. ധ്രുവ് ജുറേലാണ് പകരമെത്തിയത്.
അതേസമയം, പന്തിന്‍റെ പരുക്കിനെ കുറിച്ച് ബിസിസിഐ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന പന്ത് ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ പ്രതീക്ഷയോടെയാണ് മാനേജ്മെന്‍റ് കണ്ടത്. എന്നാല്‍ കൊല്‍ക്കത്ത ടെസ്റ്റിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ താരം വീണ്ടും പരുക്കിന്‍റെ പിടിയിലായത് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.