രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ത്യയുയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 13.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 40 പന്തുകൾ ബാക്കി നിൽക്കെയാണ് പരമ്പരയിലെ ആദ്യ വിജയം ഓസീസ് നേടിയത്. 26 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാര്‍ഷാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (15 പന്തിൽ 28), ജോഷ് ഇംഗ്ലിഷ് (20 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.