Sydney: India's Harshit Rana celebrates after taking the wicket of Australia's Mitchell Owen during the third One-Day International (ODI) cricket match between India and Australia, at the Sydney Cricket Ground, in Sydney, Australia, Saturday, Oct. 25, 2025. (PTI Photo/Izhar Khan)(PTI10_25_2025_000095A)

'കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ നിശ്ചയമായി ഇടമുള്ളൊരാള്‍'.. അതായിരുന്നു സിഡ്നിയിലെ ഏകദിനത്തിന് മുന്‍പ് വരെ വിമര്‍ശകര്‍ ഹര്‍ഷിത് റാണയ്ക്ക് നല്‍കിയ വിശേഷണം. രഹസ്യമായും പരസ്യമായും മുന്‍താരങ്ങള്‍ ഉള്‍പ്പടെ ഇക്കാര്യം ആവര്‍ത്തിച്ചു. അര്‍ഷ്ദീപ് സിങിന് പകരം എങ്ങനെയാണ് ഹര്‍ഷിത് ടീമില്‍ ഇടം കണ്ടെത്തിയതെന്നായിരുന്നു ഉയര്‍ന്ന ചോദ്യമത്രയും. കടുത്ത സമ്മര്‍ദത്തിലാണ് സിഡ്നിയില്‍ ഹര്‍ഷിത് ഇറങ്ങിയത്. കളിച്ചില്ലെങ്കില്‍ ടീമിന് പുറത്താകും നിന്‍റെ സ്ഥാനമെന്ന് ഒടുവില്‍ കോച്ച് ഗംഭീറും താരത്തിന് മുന്നറിയിപ്പ് നല്‍കി.

Cricket - One Day International - Australia v India - Sydney Cricket Ground, Sydney, Australia - October 25, 2025 India's Harshit Rana celebrates after taking the wicket of Australia's Josh Hazlewood REUTERS/Hollie Adams

വിമര്‍ശനശരമേറ്റ് വീണവരുടെയെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയായിരുന്നു ഇന്നലെ സിഡ്നിയില്‍. പിച്ചിലെ പേസും ബൗണ്‍സും കൃത്യമായി പ്രയോജനപ്പെടുത്തിയ റാണ 8.4 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പിഴുതത്. 

സിഡ്നിയിലെ മല്‍സരം ജീവന്‍മരണപ്പോരാട്ടമായിരുന്നുവെന്ന് റാണ പറഞ്ഞതായി താരത്തിന്‍റെ മുന്‍ കോച്ച് ശ്രാവമ്‍ വെളിപ്പെടുത്തി. വിമര്‍ശകര്‍ക്ക് പ്രകടനത്തിലൂടെ മറുപടി പറയണമെന്നായിരുന്നു റാണയുടെയും ആഗ്രഹം അതിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 23കാരന് താങ്ങാനാകുന്നതിനുമപ്പുറമുള്ള സമ്മര്‍ദമാണ് റാണയ്ക്ക് മേല്‍ വീണതെന്നും കെ. ശ്രീകാന്തിന്‍റെ വിമര്‍ശനം താരത്തെ തെല്ലൊന്നുമല്ല ഉലച്ചതെന്നും സുഹൃത്തുക്കളും പറയുന്നു. 'ഗംഭീറിന്‍റെ റാന്‍മൂളി'യാണ് റാണയെന്നായിരുന്നു ശ്രീകാന്തിന്‍റെ വിമര്‍ശനം. നാണംകെട്ട വര്‍ത്തമാനമെന്നായിരുന്നു ഇതിനോട് ഗംഭീര്‍ പ്രതികരിച്ചത്. വിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 

ENGLISH SUMMARY:

Harshit Rana's performance in the Sydney ODI silenced his critics and secured his place in the Indian team. His impressive bowling display proved his worth after facing heavy criticism and pressure.