കിവീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്, നായകന്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലെത്തി. ഫിറ്റ്നസ് ക്ലിയറൻസ് ലഭ്യമായാല്‍ ശ്രേയസ് അയ്യര്‍ കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ വിക്കറ്റ് കീപ്പർമാരായും രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. മുഹമ്മദ് സിറാജിന്‍റെ നേതൃത്വത്തിലുള്ള പേസ് നിരയില്‍ അര്‍ഷദീപ് സിങും ഹര്‍ഷിദ് റാണയും പ്രസിദ്ധ് കൃഷ്ണയുമുണ്ട്. കുല്‍ദീപ് യാദവിനാണ് സ്പിന്‍നിരയുടെ മേല്‍നോട്ടം.
പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കും ഹര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു. അതേസമയം, പേസര്‍ മുഹമ്മദ് ഷാമിയെ ഉള്‍പ്പെടുത്തിയില്ല. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് മുന്‍പാണ് മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പര. ജനുവരി 11 ന് വഡോദരയിലാണ് ആദ്യ മത്സരം. 14 ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18 ന് ഇന്‍ഡോറില്‍ അവസാന മത്സരവും നടക്കും.
ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റന്‍), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ (വൈസ് (ക്യാപ്റ്റന്‍), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷദീപ് സിങ്, യശസി ജയ്സ്വാള്‍.