.

  • ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിെന ഗില്‍ നയിക്കും
  • രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമില്‍
  • സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍ ഇടം നേടി

ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിെന ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമിലുണ്ട്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ടീമിലില്ല. അതേസമയം ട്വന്റി 20 ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് ട്വന്റി 20 ടീം ക്യാപ്റ്റന്‍

ഒക്ടോബർ 19നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കു തുടക്കമാകുന്നത്. ചാംപ്യൻസ് ട്രോഫിക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും വീണ്ടും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുന്നെന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച സൂപ്പർ താരങ്ങൾ ഈ പരമ്പരയ്ക്കു ശേഷം ഏകദിന ക്രിക്കറ്റും അവസാനിപ്പിക്കുമെന്നാണു പുറത്തുവരുന്ന വിവരം.

ഏകദിന പരമ്പരയ്ക്കുള്ള ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.

ട്വന്റി20 പരമ്പരയ്ക്കുള്ള ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ.

ENGLISH SUMMARY:

Shubman Gill has been named captain for India’s ODI series against Australia, with Rohit Sharma and Virat Kohli making their comeback. Shreyas Iyer is the vice-captain. Sanju Samson and Jasprit Bumrah are not part of the ODI squad but feature in the T20 team led by Suryakumar Yadav. The three-match series begins on October 19.