ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍. കൊല്ലം വിജിലന്‍സ് കോടതിയിലാണ് നിലപാടറിയിച്ചത്. രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജിയിലാണ് എതിര്‍പ്പ് അറിയിച്ചത്. ഹര്‍ജി ഈമാസം 10 ന് വീണ്ടും പരിഗണിക്കും
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാമത്തെ കേസിലും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍ അറസ്റ്റിലായി. ദ്വാരപാലകപാളികളിലെ സ്വര്‍ണകവര്‍ച്ചയില്‍ പത്മകുമാറിനും പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതിചേര്‍ത്തത്. അന്നത്തെ ബോര്‍ഡിനും പ്രസിഡന്‍റായിരുന്ന പദ്മകുമാറിനും പങ്കുണ്ടെന്നാണു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
മുന്‍ പ്രസിഡന്‍റ് എന്‍.വാസുവുള്‍പ്പെടെയുള്ളവരുടെ മൊഴികളും പദ്മകുമാറിന് എതിരായി. തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി