India's Jasprit Bumrah celebrates the wicket of Pakistan's Haris Rauf during the Asia Cup cricket final between India and Pakistan at Dubai International Cricket Stadium, United Arab Emirates, Sunday, Sept. 28, 2025. (AP /PTI)(AP09_28_2025_000504B)
തീ പാറിയ ഏഷ്യാകപ്പ് ഫൈനലില്‍ പാക് താരം ഹാരിസ് റൗഫിന് 'അര്‍ഹിച്ച' യാത്രയയപ്പ് നല്‍കി സൂപ്പര്‍താരം ജസ്പ്രീത് ബുംറ. പതിനെട്ടാം ഓവറില്‍ യോര്‍ക്കറിലൂടെയാണ് പാക് പേസറിന്‍റെ വിക്കറ്റ് ബുംറയെടുത്തത്. പിന്നാലെ വന്ന ആക്ഷനായിരുന്നു വിക്കറ്റിലും മനോഹരം. സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ റൗഫിന്‍റെ പ്രകോപനപരമായ വിമാനം വീണ ആംഗ്യത്തിന് അതേ നാണയത്തില്‍ ബുംറയുടെ തിരിച്ചടി. ആംഗ്യത്തിന്‍റെ പേരില്‍ റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും കിട്ടിയിരുന്നു.
Pakistan's Haris Rauf is clean bowled by India's Jasprit Bumrah during the Asia Cup 2025 final Twenty20 international cricket match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Fadel SENNA / AFP)
വിമാനം തകര്‍ന്ന് വീഴുന്നതായി കൈ കൊണ്ട് കാണിച്ച ശേഷം റൗഫിനെ പരിഹസിക്കുന്ന ചിരിയായിരുന്നു ബുംറയുടെ മുഖത്ത്. അതിവേഗത്തിലാണ് ബുംറയുടെ ആഘോഷം വൈറലായത്. കിട്ടുന്നതെല്ലാം തിരിച്ച് കൊടുക്കാനുള്ളതാണ് എന്നായിരുന്നു വിഡിയോ പങ്കുവച്ച് എക്സ് യൂസര്‍മാരിലൊരാള്‍ കുറിച്ചത്. മുന്‍താരം ഇര്‍ഫാന്‍ പഠാനും തന്‍റെ സന്തോഷം മറച്ചുവച്ചില്ല.
ദുബായില്‍ വച്ച് നടന്ന ഫൈനലില്‍ 19.1 ഓവറില്‍ 146 റണ്‍സിന് പാക്കിസ്ഥാന്‍ പുറത്തായി. സ്പിന്നര്‍മാരാണ് പാക്കിസ്ഥാനെ എറിഞ്ഞു വീഴ്ത്തിയത്. 30 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുമായി കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ബുംറയും മികച്ച് നിന്നു. സാഹിബ്സദാ ഫര്‍ഹാനാണ് (38 പന്തില്‍ 57) പാക്കിസ്ഥാന് പൊരുതാനുള്ള സ്കോര്‍ കെട്ടിപ്പടുത്തത്. ഒപ്പം ഫഖര്‍ സമാനും (35 പന്തില്‍ 46) ചേര്‍ന്നതോടെ ആദ്യ പത്തോവറെത്തും മുന്‍പ് പാക്കിസ്ഥാന്‍ 84 കടന്നു. വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വരുണ്‍ ചക്രവര്‍ത്തി സാഹിബ്സദായുടെ വിക്കറ്റ് വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025 India's Tilak Varma celebrates after winning the Asia Cup REUTERS/Satish Kumar
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ അഭിഷേകിനെയും സൂര്യകുമാറിനെയും പിന്നാലെ ഗില്ലിനെയും നഷ്ടമായി. ഒരുവശത്ത് ഉറച്ച് നിന്ന തിലക് വര്‍മ ആദ്യം സഞ്ജുവിനൊപ്പവും പിന്നീട് ദുബെയ്ക്കൊപ്പവും ടീമിനെ വിജയത്തിലേക്ക് കയറ്റുകയായിരുന്നു. ഒടുവില്‍ ടൂര്‍ണമെന്‍റില്‍ ആദ്യമായി കളിച്ച റിങ്കു സിങിന്‍റെ ഫോറോടെ ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക്.