India's captain Suryakumar Yadav, right, celebrates with batting partner Shivam Dube after their win in the Asia Cup cricket match against Pakistan at Dubai International Cricket Stadium in Dubai, United Arab Emirates, Sunday, Sept. 14, 2025.

India's captain Suryakumar Yadav, right, celebrates with batting partner Shivam Dube after their win in the Asia Cup cricket match against Pakistan at Dubai International Cricket Stadium in Dubai, United Arab Emirates, Sunday, Sept. 14, 2025.

ഏഷ്യാ കപ്പ് പോരാട്ടത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും പാക്ക് ടീമിനെ നിശബ്ദമായി ബഹിഷ്ക്കരിച്ച് ടീം ഇന്ത്യ. മത്സരത്തിനു ശേഷം ഇന്ത്യൻ കളിക്കാരും സ്റ്റാഫും പാകിസ്ഥാൻ ടീമുമായി കൈകൊടുക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല. സൂര്യകുമാർ യാദവും സംഘവും നൽകിയ വലിയ സന്ദേശമാണിതെന്നും ഇത് അനിവാര്യമായിരുന്നെന്നും സൂര്യയുടേയും ടീമിന്റേയും ഗുഡ് ജോബ് എന്നും സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം. Also Read: 

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ; അനായാസ വിജയം, സൂപ്പർ ഫോറിൽ...


shivam-surya

India's captain Suryakumar Yadav, left, and batting partner Shivam Dube leave the field after their win in the Asia Cup cricket match against Pakistan at Dubai International Cricket Stadium in Dubai, United Arab Emirates, Sunday, Sept. 14, 2025.AP/PTI(AP09_14_2025_000592B)

ഇന്നലെ ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് എ പോരാട്ടത്തില്‍ 15.5 ഓവറിൽ 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ പാകിസ്ഥാനെ നിഷ്പ്രഭമാക്കി. മാത്രമല്ല ക്രിക്കറ്റ് മത്സരങ്ങളുടെ അവസാനം പതിവുള്ള രീതികളൊന്നും ഇന്നലെ കളിക്കളത്തില്‍ കണ്ടില്ല. നയതന്ത്രതലത്തിലടക്കം വലിയ തര്‍ക്കങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും കളിക്കാർ പരസ്പരം കൈകൊടുക്കാനോ ആലിംഗനം ചെയ്യാനോ മുതിര്‍ന്നില്ല. ശിവം ദുബെയോടൊപ്പം പുറത്താകാതെ നിന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിജയനിമിഷത്തിനു പിന്നാലെ വലതും ഇടതും നോക്കാതെ കളം വിട്ടു. ടോസിടുന്ന സമയത്തും സൂര്യകുമാറും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും കൈകൊടുക്കുകയോ പരസ്പരം മുഖത്തു നോക്കുകയോ ചെയ്തിരുന്നില്ല.

india-pak

Cricket - Asia Cup - Group A - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 14, 2025 India's Suryakumar Yadav talks to Shivam Dube during the match REUTERS/Raghed Waked

അതേസമയം ഇന്ത്യൻ താരങ്ങളും ടീംസ്റ്റാഫും പരസ്പരം ആലിംഗനം ചെയ്യുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു, അവരും പാകിസ്ഥാൻ ടീമുമായി ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നുംതന്നെ നടത്തിയിരുന്നില്ല. മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ബൗളർമാർ പാക്കിസ്ഥാനെ 20 ഓവറിൽ 127 റൺസിലൊതുക്കി. സ്പിന്നർ കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയും ഓൾറൗണ്ടർ അക്സർ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി, വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി.

ബാറ്റിംഗിൽ, ഓപ്പണർ അഭിഷേക് ശർമ്മ വെറും 13 പന്തിൽ നിന്ന് 31 റൺസ് അടിച്ച് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അഭിഷേകിനു പിന്നാലെ വന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 37 പന്തിൽ പുറത്താകാതെ 47 റൺസെടുത്ത് ഇന്ത്യയെ വിജയവഴിയിലെത്തിച്ചു. ഗ്രൂപ് എയില്‍ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടിയ ഇന്ത്യ സൂപ്പര്‍ ഫോര്‍ ഘട്ടം ഏതാണ്ട് ഉറപ്പാക്കിയെന്നു പറയാം. പാക്കിസ്ഥാനും സൂപ്പര്‍ ഫോര്‍ നേടുകയാണെങ്കില്‍ അടുത്ത ഞായറാഴ്ച ഇന്ത്യക്ക് പാക്കിസ്ഥാനെ വീണ്ടും നേരിടേണ്ടി വന്നേക്കാം.

ENGLISH SUMMARY:

India boycotted the Pakistan team silently after their Asia Cup match. Indian players and staff refrained from handshakes or hugs with the Pakistani team, sending a strong message following their dominant victory.