കേരള ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും തയാറാകുന്നത് റണ്ണൊഴുകും പിച്ചുകള്‍. ഇരുപത് ഓവറില്‍ ഇരുനൂറ് റണ്‍ കടക്കാന്‍ പോന്ന ഈ പിച്ചുകള്‍ ബാറ്റര്‍മാര്‍ക്ക് പ്രിയപ്പെട്ടതാകും. മാണ്ഡ്യയില്‍ നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് പിച്ചുകള്‍ തയാറാക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യപതിപ്പിലെന്ന പോലെ ബാറ്റര്‍മാര്‍ക്ക് ആറാടാന്‍ പാകത്തിലാണ് പിച്ചുകളൊരുങ്ങുന്നത് മാണ്ഡയില്‍ നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ച് നിര്‍മിച്ച അഞ്ച് പിച്ചുകളില്‍ മൂന്നെണ്ണമാകും പ്രധാനമായും ഉപയോഗിക്കുക..ഏതായാലും റണ്ണൊഴുകും
മൂന്നുമില്ലീമീറ്റര്‍ ഉയരത്തില്‍ ബര്‍മുഡാ ഗ്രാസ് നിറഞ്ഞ മൈതാനത്തും പന്ത് കുതിച്ചുപായും. പിച്ച് നിര്‍മാണത്തില്‍ 34വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ബിജുവിന്. ഗാലറിയിലും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയായിവരുന്നു.