Cricket - International Test Match Series - First Test - England v India - Headingley Cricket Ground, Leeds, Britain - June 23, 2025 India's KL Rahul walks after losing his wicket Action Images via Reuters/Ed Sykes
18 മാസത്തിനിടെ ടെസ്റ്റില്‍ നാല് തവണയാണ് കെ.എല്‍.രാഹുലിന് സ്ഥാനചലനം വന്നത്. ബാറ്റിങ് പൊസിഷനോ? അങ്ങനൊന്ന് താന്‍ ഓര്‍ക്കുന്നത് പോലുമില്ലെന്നാകും രാഹുലിന് പറയാനാവുക. എന്നിട്ടും ടെസ്റ്റില്‍ കണ്ണും പൂട്ടി വിശ്വസിക്കാന്‍ കഴിയുന്ന ബാറ്ററായി കെ.എല്‍.രാഹുല്‍ നിലയുറപ്പിച്ചു. ഒന്‍പത് തവണയാണ് രാഹുല്‍ ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായത്. ഇതില്‍ എട്ടുതവണയും സെഞ്ചറിയോടെയായിരുന്നു മടക്കം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ഓപണറായി രാഹുല്‍ മടങ്ങിയെത്തി. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഓപണിങ് സ്ഥാനം രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ചത്.
Cricket - International Test Match Series - First Test - England v India - Headingley Cricket Ground, Leeds, Britain - June 23, 2025 India's KL Rahul in action Action Images via Reuters/Ed Sykes
ആദ്യ ടെസ്റ്റിന്റെ നാലാം ദിനം മാധ്യമങ്ങളെ കാണുമ്പോള്‍ ' തന്‍റെ പൊസിഷന്‍ ഏതായിരുന്നുവെന്ന് താന്‍ തന്നെ മറന്നുവെന്നും ടീമിനായി എത്രാമനായി ഇറങ്ങുന്നതിലും സന്തോഷം മാത്രമെന്നും രാഹുല്‍ പ്രതികരിച്ചു. ' കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റില്‍ എനിക്കേറ്റവും അനുയോജ്യമായ പൊസിഷന്‍ ഏതാണെന്ന് എനിക്ക് തന്നെ ഓര്‍മയില്ല. പല തരത്തിലുള്ള ചുമതലകളും റോളുകളുമാണ് ഇക്കാലത്തിനിടയില്‍ എന്നിലേക്ക് എത്തിയത്. അത് കളിയെ കൂടുതല്‍ ആകാംക്ഷാഭരിതമാക്കിയതിനൊപ്പം എന്നെ കൂടുതല്‍ കരുത്തനുമാക്കി. അതെല്ലാം ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്. കഴിഞ്ഞ രണ്ട് പരമ്പരകളില്‍ ഓപ്പണറായാണ് ഞാനിറങ്ങിയത്. ഓപ്പണറായാണ് ഞാന്‍ കരിയര്‍ ആരംഭിച്ചതും. അതിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ട്–രാഹുല്‍ വ്യക്തമാക്കി.
India's KL Rahul bats on day four of the first cricket test match between England and India at Headingley in Leeds, England, Monday, June 23, 2025. AP/PTI(AP06_23_2025_000361B)
ലീഡ്സിലെ സെഞ്ചറി നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചറി നേടിയ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡും രാഹുല്‍ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളില്‍ രണ്ടിലും സെഞ്ചറി നേടിയ രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്കര്‍, വിജയ് മെര്‍ച്ചന്‍റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. 137 റണ്‍സെടുത്ത രാഹുല്‍ 85–ാം ഓവറിലാണ് പുറത്തായത്. ഇന്നിങ്സിലുടനീളം അതീവ ജാഗ്രതയോടെയാണ് രാഹുല്‍ ബാറ്റ് വീശിയതും. ഇംഗ്ലണ്ടിനെതിരെ 371 ലക്ഷ്യമുയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതും പന്തിനൊപ്പം രാഹുലും നിലയുറപ്പിച്ചതോടെയായിരുന്നു. ഇംഗ്ലണ്ടിലെ മൂന്നാം ടെസ്റ്റ് സെഞ്ചറിയോടെ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചറികള്‍ നേടിയ താരം കൂടിയായി രാഹുല്‍ മാറി. രാഹുലിന്‍റെ 9 ടെസ്റ്റ് സെഞ്ചറികളില്‍ ആറെണ്ണവും വിദേശത്താണെന്നും ശ്രദ്ധേയമാണ്.