Bengaluru: Delhi's Virat Kohli plays a shot during the Vijay Hazare Trophy 2025-26 cricket match between Andhra and Delhi, at BCCI Centre of Excellence Ground, in Bengaluru, Wednesday, Dec. 24, 2025. (PTI Photo/Shailendra Bhojak)(PTI12_24_2025_000347A)

വിജയ് ഹസാരെ ട്രോഫിയിലും മികച്ച  പ്രകടനം തുടര്‍ന്ന് വിരാട് കോലി. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയെന്ന റെക്കോര്‍ഡാണ് താരത്തിന് നഷ്ടമായത്. 61  പന്തില്‍ 77 റണ്‍സെടുത്ത കോലിയുടെ വിക്കറ്റ് ഗുജറാത്ത് താരം വിശാല്‍ ജയ്സ്വാളാണ് നേടിയത്.  29 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചറി തികച്ചത്.  15 വര്‍ഷങ്ങള്‍ക്ക് േശഷം  വിജയ് ഹസാരെ ട്രോഫിയില്‍ ഇറങ്ങിയ കോലി തുടര്‍ച്ചയായ ആറാം അര്‍ധ സെഞ്ചറിയാണ് നേടിയത്. ഋഷഭ് പന്ത് 70 റണ്‍സെടുത്ത് പുറത്തായി. എട്ട് ഫോറും രണ്ട് സിക്സുമടങ്ങുന്ന സമയോചിത രക്ഷാപ്രവര്‍ത്തനത്തിലൂടെ പന്ത് ഡല്‍ഹിയെ 200 കടത്തി. വിശാലാണ് പന്തിന്‍റെയും വിക്കറ്റെടുത്തത്. 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഗുജറാത്ത് താരം നേടിയത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് ഡല്‍ഹി നേടിയത്.

അതേസമയം ഉത്തരാഖണ്ഡിനെതിരായ മല്‍സരത്തില്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍ 45 പന്തില്‍ നിന്ന് അര്‍ധ സെഞ്ചറി തികച്ചു. സര്‍ഫറാസിന്‍റെ സഹോദരന്‍ മുഷീറും അര്‍ധ സെഞ്ചറി നേടിയിരുന്നു. 

ടൂര്‍ണമെന്റിലെ ഡല്‍ഹിയുടെ ആദ്യ മല്‍സരത്തില്‍ കോലി ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗം 16,000 റണ്‍സെന്ന നേട്ടം കോലി സ്വന്തമാക്കിയിരുന്നു. ഇതിഹാസ താരം സച്ചിന്‍റെ റെക്കോര്‍ഡാണ് താരം മറികടന്നത്. 330 മല്‍സരങ്ങളില്‍ നിന്നായിരുന്നു കോലിയുടെ നേട്ടം. 391  ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ 16,000 റണ്‍സ് തികച്ചത്. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡ് ഏകദിന പരമ്പരയാണ് കോലിയുടെയും രോഹിതിന്‍റെയും അടുത്ത രാജ്യാന്തര മല്‍സരം. 

ENGLISH SUMMARY:

Virat Kohli continues his stellar form in the Vijay Hazare Trophy, scoring 77 off 61 balls against Gujarat. Kohli broke Sachin Tendulkar's record by becoming the fastest to reach 16,000 List A runs in just 330 matches. Rishabh Pant also scored 70, helping Delhi reach 240.