Lucknow: Cricketer Kuldeep Yadav and his fiance Vanshika during their engagement function, in Lucknow, Wednesday, June 4, 2025. (PTI PHoto)(PTI06_04_2025_000605A)

Lucknow: Cricketer Kuldeep Yadav and his fiance Vanshika during their engagement function, in Lucknow, Wednesday, June 4, 2025. (PTI PHoto)(PTI06_04_2025_000605A)

ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും കാമുകിയുമായ വാന്‍ഷികയാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. റിങ്കുസിങ് ഉള്‍പ്പടെയുള്ളവരും ലക്നൗവിലേക്ക് എത്തി. 

Lucknow: Cricketer Kuldeep Yadav and his fiance Vanshika with cricketer Rinku Singh during the couple's engagement function, in Lucknow, Wednesday, June 4, 2025. (PTI PHoto)(PTI06_04_2025_000601B)

Lucknow: Cricketer Kuldeep Yadav and his fiance Vanshika with cricketer Rinku Singh during the couple's engagement function, in Lucknow, Wednesday, June 4, 2025. (PTI PHoto)(PTI06_04_2025_000601B)

ലക്നൗവിലെ ശ്യാം നഗര്‍സ്വദേശിയാണ് വാന്‍ഷിക. എല്‍ഐസി ജീവനക്കാരിയാണ്.  കുട്ടിക്കാലം മുതല്‍ തുടര്‍ന്ന സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു. ഒടുവില്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹാശ്ശിസുകളോടെയാണ് പുതിയ അധ്യായത്തിലേക്ക് കടക്കുന്നതെന്ന് താരം പറഞ്ഞു. 

ജൂണ്‍ 29ന് കുല്‍ദീപിന്‍റെ വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തെ തുടര്‍ന്ന് വിവാഹം നീട്ടിവച്ചു. ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടായേക്കുമെന്ന് കുടുംബ സുഹൃത്തുക്കള്‍ അറിയിച്ചു.  കുല്‍ദീപിന്‍റെ വിവാഹമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും വധു ആരെന്നത് രഹസ്യമായിരുന്നു. കുല്‍ദീപും പ്രണയം പരസ്യപ്പെടുത്തിയിരുന്നില്ല. 

Lucknow: Cricketer Kuldeep Yadav and his fiance Vanshika during their engagement function, in Lucknow, Wednesday, June 4, 2025. (PTI PHoto)(PTI06_04_2025_000602A)

Lucknow: Cricketer Kuldeep Yadav and his fiance Vanshika during their engagement function, in Lucknow, Wednesday, June 4, 2025. (PTI PHoto)(PTI06_04_2025_000602A)

2017 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച കുല്‍ദീപ് മൂന്ന് ഫോര്‍മാറ്റിലും പ്രത്യേകിച്ച് ഏകദിനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 180 വിക്കറ്റുകളാണ് ഏകദിനത്തില്‍ ഇതുവരെ താരം വീഴ്ത്തിയത്. ഡല്‍ഹി കാപ്പിറ്റല്‍സ് താരമായ കുല്‍ദീപ് 14 മല്‍സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകളാണ് ഈ സീസണില്‍ നേടിയത്. 22 റണ്‍സ് വഴങ്ങി നേടിയ മൂന്ന് വിക്കറ്റാണ് കുല്‍ദീപിന്‍റെ സീസണിലെ മികച്ച നേട്ടം. 

ENGLISH SUMMARY:

Indian cricketer Kuldeep Yadav is set to marry his childhood friend and longtime girlfriend, Vanshika, an LIC employee from Lucknow. The engagement was a private ceremony attended by close family and friends.