2010ല്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യമായി കിരീടം നേടുമ്പോള്‍ വൈഭവ് സൂര്യവംശി ജനിച്ചിട്ടുപോലുമില്ല. ധോനിയുടെ ജന്മനാടായ റാഞ്ചിയില്‍ നിന്ന് ഏറെയകലെയല്ല വൈഭവിന്‍റെ ജന്മനാടായ സമസ്തിപൂര്‍. ധോണിയുടെ കഥകള്‍ കണ്ടും കേട്ടുമാണ് വൈഭവ് വളര്‍ന്നത്.
Image: AP
ഐപിഎല്ലില്‍ ഇന്നലെ ധോണിയുടെ ചെന്നൈയെ രാജസ്ഥാന്‍ വീഴ്ത്തിയപ്പോള്‍ മുന്നില്‍ നിന്ന് പടനയിച്ചത് ഈ പതിനാലുകാരനും. വൈഭവിന്‍റെ അര്‍ധസെഞ്ചുറി കരുത്തിലായിരുന്നു രാജസ്ഥാന്‍റെ 6 വിക്കറ്റ് ജയം.
Image: AP
മത്സരശേഷം ഇരുടീമുകളിലെയും താരങ്ങള്‍ ഹസ്തദാനം ചെയ്യുന്ന സമയത്ത് ധോണിക്ക് കൈകൊടുക്കുന്നതിന് പകരം വൈഭവ് കാല്‍ തോട്ട് വണങ്ങി. ധോണിക്ക് കൈ നല്‍കാനുള്ള സമയമായപ്പോള്‍ വൈഭവ് കുനിഞ്ഞ് ഒരു കൈകൊണ്ട് ധോണിയുടെ കാല്‍ തൊട്ട് വണങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ കൂളാവട്ടെ പുഞ്ചിരിയോടെ വൈഭവിന്‍റെ കൈയില്‍ പിടിക്കുകയും ചെയ്തു. ഈ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞതാരമാണ് വൈഭവ് സൂര്യവംശി. താരലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. വലിയ തുകയ്ക്ക് ടീമിലെടുത്തപ്പോള്‍ സംശയിച്ചവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറയുകയാണ് പതിനാലുകാരന്‍. സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയുള്‍പ്പെടെ 252 റണ്‍സാണ് സമ്പാദ്യം.