ക്രിക്കറ്റിലെ ഇന്ത്യയുടെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശി പുത്തന്‍ കാര്‍ സ്വന്തമാക്കി. കഴിഞ്ഞ ഐപിഎലില്‍ 'സ്ട്രൈക്കര്‍ ഓഫ് ദ് സീസണ്‍' പുരസ്കാരം ലഭിച്ചതോടെയാണ് 22 ലക്ഷം രൂപ വിലമതിക്കുന്ന ടാറ്റ കര്‍വ് കാര്‍ താരത്തിന് ലഭിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയാണ് താരം കാര്‍ ഏറ്റുവാങ്ങിയത്.
🚨Tata Motors has gifted a Tata Curvv car to Vaibhav Suryavanshi. He was seen personally receiving the car.
Vaibhav is steadily emerging as a future star. With his performances so far, he has impressed everyone and made his parents truly proud.
അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ബിഹാര്‍ മുഖ്യമന്ത്രിയുടെ അരക്കോടി രൂപയും വൈഭവിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് പുറമെ ബിസിസിഐയുടെ വക ഏഴരക്കോടിയും ലോകകപ്പ് നേടിയ ടീം അംഗങ്ങള്‍ക്ക് ലഭിക്കും. ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ 80 പന്തില്‍ നിന്ന് 175 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. കിരീടനേട്ടത്തില്‍ ഇത് നിര്‍ണായകവുമായി. അണ്ടര്‍ 19ല്‍ ഇന്ത്യയുടെ ആറാം ലോകകപ്പ് കിരീടമായിരുന്നു ഇത്. 55 പന്തിലാണ് വൈഭവ് സെഞ്ചറി നേടിയത്. 15 സിക്സും 15 ഫോറും അടങ്ങിയ സെഞ്ചറി ടൂര്‍ണമെന്‍റിലെ തന്നെ വേഗമേറിയ സെഞ്ചറികളിലൊന്നായി. 439 റണ്‍സോടെ ടൂര്‍ണമെന്റിലെ താരവും വൈഭവായിരുന്നു.
Image Credit: PTI
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് സൂര്യവംശിയാണ്. 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ സ്വന്തമാക്കിയത്. ഐപിഎല്‍ 2026 സീസണായുള്ള ഒരുക്കങ്ങളിലാണ് താരം.
ENGLISH SUMMARY:
Indian cricket's rising teenage star Vaibhav Suryavanshi has recently acquired a brand new Tata Curvv car worth ₹22 lakhs as the 'Striker of the Season' award from the last IPL. The young prodigy from Bihar made headlines after Rajasthan Royals signed him for ₹1.1 crore, making him the youngest centurion in IPL history. Following India’s historic 6th Under-19 World Cup title win, where he scored a magnificent 175 off 80 balls in the final, Vaibhav received significant cash rewards, including ₹50 lakhs from the Bihar CM and a share of BCCI’s ₹7.5 crore prize pool. With a record-breaking 439 runs in the tournament, he was also named the Player of the Tournament. As Vaibhav prepares for the IPL 2026 season, fans are eager to see the 13-year-old’s explosive batting again.