കൂട്ടുകാരൊക്കെ ഇന്ന് CBSE പത്താം ക്ലാസ് പരീക്ഷ എഴുതുമ്പോള്‍ ഇന്ത്യയുടെ വണ്ടര്‍ബോയ് വൈഭവ് സൂര്യവംശി ക്രിക്കറ്റ് പരിശീലനത്തിലാണ്. പഠിച്ചുതീരാത്തതുകൊണ്ടല്ല, IPL പരിശീലനക്യാംപ് തുടങ്ങിയതുകൊണ്ടാണ് താരം പത്താംക്ലാസ് പരീക്ഷ ഒഴിവാക്കിയത്.
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൗമാരതാരം സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് കൈപ്പറ്റിയത് വലിയ വാര്‍ത്തായായിരുന്നു. പിന്നാലെ പഠിക്കാന്‍ സമയം കിട്ടാത്തതുകൊണ്ട് പരീക്ഷയെഴുതുന്നില്ലെന്നും പ്രചരിച്ചു. എന്നാല്‍ രാജസ്ഥാന‍് റോയല്‍സിന്റെ ഐപിഎല്‍ പ്രീ സീസണ്‍ ക്യാംപ് തുടങ്ങിയതുകൊണ്ടാണ് വൈഭവ് പരീക്ഷയ്ക്ക് അവധിനല്‍കിയതെന്ന് പരിശീലന്‍ മനീഷ് ഓജ അഭിമുഖത്തില്‍ പറഞ്ഞു. നാഗ്പൂരിലെ പ്രീ സീസണ്‍ ക്യാംപില്‍ പരിശീലനത്തിലാണ് പതിനാലുകാരന്‍ വൈഭവ്. ബിഹാറിലെ താജ്പുർ സ്വദേശിയായ സൂര്യവംശി, അവിടുത്തെ മോഡസ്റ്റി സ്കൂളിലെ വിദ്യാർഥിയാണ് ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കായി രാജ്യാന്തര പര്യടനങ്ങളിൽ ഏറെനാൾ ചെലവഴിച്ചതിനാൽ താരത്തിന് ക്ലാസില്‍ പോകാന്‍ സമയംകിട്ടിയിരുന്നില്ല. അടുത്ത അധ്യായന വര്‍ഷം പരീക്ഷയെഴുതാന്‍ ശ്രമിക്കുമെന്ന് വൈഭവിന്റെ പിതാവ് പറഞ്ഞിരുന്നു