Image: PTI
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ പ്രാഥമിക ചുരുക്കപ്പട്ടികയില്‍ രോഹിത് ശര്‍മ ഇടംപിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റിനും ട്വന്‍റി20, എകദിനം എന്നിവയ്ക്കുമായുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായുള്ള പ്രാഥമിക പട്ടികയിലാണ് ഹിറ്റ്മാന്‍ ഇടം കണ്ടെത്തിയതെന്ന് ബിസിസിഐ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ നാണംകെട്ട പ്രകടനത്തിനും വിവാദങ്ങള്‍ക്കും പിന്നാലെ രോഹിതിന്‍റെ സ്ഥാനം തെറിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം അപ്രസക്തമാക്കിയാണ് 35 അംഗ പട്ടികയില്‍ രോഹിത് കയറിക്കൂടിയത്. പ്രകടനത്തില്‍ തൃപ്തിയില്ലെങ്കിലും രോഹിത് ഇല്ലാതെ മുന്നോട്ട് പോകാന്‍ ടീം എത്രത്തോളം പര്യാപ്തമാണ് എന്നതില്‍ ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും അത്ര ആത്മവിശ്വാസമില്ലത്തതാണ് കാരണമെന്നും നിര്‍ണായകമായ പര്യടനത്തില്‍ റിസ്കെടുക്കേണ്ടതില്ലെന്നുമാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.
കരുണ്‍ നായര്‍ക്ക് വഴി തുറക്കുമോ?
New Delhi: Delhi Capitals captain Axar Patel and Karun Nair celebrate the wicket of Royal Challengers Bengaluru's captain Rajat Patidar during an Indian Premier League (IPL) 2025 T20 cricket match between Delhi Capitals and Royal Challengers Bengaluru, at the Arun Jaitley Stadium, in New Delhi, Sunday, April 27, 2025. (PTI Photo/Manvender Vashist Lav) (PTI04_27_2025_000528A)
മേയ് രണ്ടാം വാരത്തോടെ ടീം പ്രഖ്യാപനം സെലക്ടര്‍മാര്‍ നടത്തിയേക്കും. യാത്രാപ്ലാനുകള്‍ ബോര്‍ഡ് നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ടെസ്റ്റ് ടീമില്‍ മധ്യനിരയില്‍ അതായത് അഞ്ചാമനും ആറാമനും ആരാകും എന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള തലവേദന. മധ്യനിരയിലേക്ക് രജത് പട്ടിദാറെയും കരുണ്‍ നായരെയും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.
സായ് സുദര്‍ശന്‍ ഇന്‍? കുല്‍ദീപ് ഔട്ട്!
ഓസ്ട്രേലിയന്‍ പരമ്പര പോലെ തന്നെ കടുപ്പമേറിയതാകും ഇംഗ്ലണ്ടിലേതുമെന്നതിനാല്‍ കരുത്തനായ ക്യാപ്റ്റന്‍ തന്നെ വേണമെന്നാണ് ബോര്‍ഡിന്‍റെ നിലപാട്. അതാണ് രോഹിതിന് അനുകൂലമായത്. മധ്യനിരയില്‍ സര്‍ഫറാസ് ഖാനെ എത്രത്തോളം ആശ്രയിക്കാമെന്നതില്‍ ബോര്‍ഡിന് ആശയക്കുഴപ്പമുണ്ട്. പട്ടിദാറും കരുണ്‍ നായരും മികച്ച ഫോമിലായതില്‍ അവരെ പകരം പരിഗണിക്കാനാണ് തീരുമാന'മെന്നും ബിസിസിഐ ഉന്നതന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.ടെസ്റ്റില്‍ മോശം ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അയ്യരെ പരിഗണിച്ചിരുന്നില്ല. സെലക്ഷനില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സായ് സുദര്‍ശനെയും പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
35 അംഗ ചുരുക്കപ്പട്ടികയിലെ ശ്രദ്ധേയമായ അസാന്നിധ്യം കുല്‍ദീപ് യാദവിന്‍റേതാണ്. ഇതുവരേക്കും കുല്‍ദീപിനെ സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആര്‍.അശ്വിന്‍ വിരമിച്ചതോടെ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ സ്പിന്നില്‍ കുല്‍ദീപിനെ പരിഗണിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. ബുംറയ്ക്കും ഷമിക്കും ബാക്കപ് ആയി ആര് വരുമെന്നതിലും സസ്പെന്‍സ് ബാക്കിയാണ്. ലീഡ് പേസറെന്നെ നിലയില്‍ സിറാജ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്.